advertisement

കണ്ണൂർ സിറ്റി പോലീസിന് കരുത്തായി ഏഴ് പുതിയ വാഹനങ്ങൾ

Last Updated:

പോലീസ് സേനയുടെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി 146 പുതിയ വാഹനങ്ങള്‍. കണ്ണൂര്‍ സിറ്റി പോലീസിന് മുതല്‍കൂട്ടായി 7 പുതിയ വാഹനങ്ങളാണ് ലഭിച്ചത്.

ക​ണ്ണൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​മീ​ഷ​ണ​ർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ക​ണ്ണൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​മീ​ഷ​ണ​ർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിൻ്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസിന് മുതല്‍കൂട്ടായി 7 പുതിയ വാഹനങ്ങള്‍. കണ്ണൂര്‍, തലശ്ശേരി കണ്‍ട്രോള്‍ റൂമുകളിലും ഹൈവേ പെട്രാളിങ്ങിനും രണ്ട് വീതം വാഹനങ്ങള്‍, കണ്ണൂര്‍ സിറ്റി ഡി.എച്ച്.ക്യൂവിലേക്ക് ഒരു വാന്‍, കണ്ണവം പോലീസ് സ്റ്റേഷനിലേക്ക് മോട്ടോര്‍ സൈക്കിള്‍ എന്നിങ്ങനെയാണ് ലഭിച്ചത്.
സിറ്റി പോലീസ് കമീഷണര്‍ പി. നിധിന്‍രാജ് പുതിയ വാഹനങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പോലീസ് പെട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന നില കാര്യക്ഷമമായി പരിപാലിക്കുന്നതിനും പുതിയ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തും. ചടങ്ങില്‍ എം.ടി.ഒ. കെ.പി. സന്തോഷ്, എസ്.ഐ. ബൈജു, കെ.പി.ഒ.എ. ജില്ല വൈസ് പ്രസിഡൻ്റ് ബിനു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് പുതുതായി വാങ്ങിയ 146 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. മഹീന്ദ്ര ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍, ഫോര്‍സ് ഗൂര്‍ഖ, ട്രാവെല്ലര്‍ വാഹനങ്ങള്‍, ഹീറോയുടെ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി വിവിധതരം വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂർ സിറ്റി പോലീസിന് കരുത്തായി ഏഴ് പുതിയ വാഹനങ്ങൾ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement