PSC Exam | മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന തര്‍ജമ; 'അത്യാഹിതമായി' PSC പരിഭാഷ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ 13-ാം തീയതി നടന്ന ബിരുദതല പ്രാഥമിക പരീക്ഷയ്ക്കാണ് മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന തര്‍ജമ പിഎസ്‌സി ഉപയോഗിച്ചത്.
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍(PSC Exam) പരിഷ്‌കാരങ്ങള്‍ വന്നതോടെ ചോദ്യ പുസ്തകത്തില്‍(Question Paper) ഇംഗ്ലീഷിനൊപ്പം(English) അവയുടെ മലയാളം(Malayalam) പരിഭാഷ(Translation) കൂടി നല്‍കി. ഇത് ആദ്യമായാണ് പി.എസ്.സി നടപ്പാക്കുന്നത്. ചോദ്യപുസ്തകത്തിന്റെ ഒരു പേജില്‍ ഇംഗ്ലീഷിലും മറുപേജില്‍ മലയാളത്തിലുമാണ് ചോദ്യങ്ങള്‍. എന്നാല്‍ ഇതില്‍ വലിയ ആശങ്കയും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന രീതിയിലുമാണ് പരിഭാഷ.
കഴിഞ്ഞ 13-ാം തീയതി നടന്ന ബിരുദതല പ്രാഥമിക പരീക്ഷയ്ക്കാണ് മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന തര്‍ജമ പിഎസ്‌സി ഉപയോഗിച്ചത്. ചെറിയ തെറ്റുകളൊന്നും പപരിഭാഷയില്‍ വന്നിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ വരെ കുഴപ്പിക്കുന്നതരിത്തിലാണ് പിഎസ്‌സി പരിഭാഷ. രാജ്യത്തെ നിശ്ചലമാക്കിയ എമര്‍ജന്‍സി(Emergency) എന്ന അടിയന്തരാവസ്ഥയ്ക്ക് അത്യാഹിതമെന്നാണ് ചോദ്യക്കടലാസി ലുള്ളത്.
കഴിഞ്ഞമാസം 30ന് നടന്ന പരീക്ഷയിലും മലയാളത്തെ വികൃതമായാണ് ഉപയോഗിച്ചിരിക്കുന്നത്. 'യങ് ഫോള്‍ഡ് മൗണ്ടന്‍'എന്ന ഇംഗ്ലീഷിന് 'ഇളം മടങ്ങ് മലനിര' എന്നാണ് പ്രയോഗം. 'ബ്ലോസ് ത്രൂ ഫ്രിക്ഷന്‍ ഫ്രീ സര്‍ഫസ് ഓഫ് ഓഷ്യന്‍സ്' (blows through friction free surface of oceans) എന്നതിന് 'ഉരയാത്ത സമുദ്ര പ്രതലത്തിലൂടെ ചരിക്കുന്നു' എന്നുമാണ് പരിഭാഷ നല്‍കിയിരിക്കുന്നത്.
advertisement
'ഐസോഹാലൈന്‍സ്'(Isohalines) എന്നതിന് ഇസോഹോ ലൈന്‍സ് എന്നും 'റിന്യൂവബിള്‍ എനര്‍ജി' എന്നതിന് പുതുക്കാവുന്ന ഊര്‍ജം എന്നും ആണ് പരിഭാഷ. കംപ്യൂട്ടര്‍ സി.പി.യു.വിലെ 'ഹൈ സ്പീഡ് സ്റ്റോറേജ് ഏരിയ' 'താത്കാലിക ദ്രുതവേഗ സംഭരണ സ്ഥല'മെന്നുമായിരുന്നു പ്രയോഗം.
വിവര്‍ത്തന സോഫ്റ്റ്വേറുകളുടെ സഹായത്തോടെ പരിഭാഷ തയ്യാറാക്കിയതിന്റെ കുഴപ്പമാണുണ്ടായതെന്നാണ് ഉദ്യോഗാര്‍ഥികള്‍ സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 17, 2021 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PSC Exam | മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന തര്‍ജമ; 'അത്യാഹിതമായി' PSC പരിഭാഷ










