advertisement

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം

Last Updated:

റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്

Rapid Read
ശ്രീനാദേവി കുഞ്ഞമ്മ
ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കാൻ തീരുമാനം. അടൂർ ആർഡിഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫിസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. തുടർന്ന് പരാതിക്കാരനായ ശ്രീജിത്ത് എസ് പിള്ള നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്യുന്നത്.
റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. അതേസമയം, ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ശ്രീനാദേവിയുടെ നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ എന്നാണ് ശ്രീനാദേവി പറയുന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നുമാണ് പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.
advertisement
മുൻ സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജില്ലാ പഞ്ചായത്തംഗം രാജിവച്ചാണ് കോൺഗ്രസിൽ‌ ചേർന്നത്. തുടർന്ന് തിരഞ്ഞെടുപ്പിൽ‌ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജില്ലാ പ‍ഞ്ചാത്തംഗമാവുകയായിരുന്നു.
Summary: Sreenadevi Kunjamma, a Congress leader and Pathanamthitta District Panchayat member, faces a major political setback as authorities have decided to remove her name from the voter list. This move by the Adoor Revenue Divisional Officer (RDO) follows the recent cancellation of her ration card by the Supply Officer due to allegations of using forged documents.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
Next Article
advertisement
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
  • പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ തീരുമാനിച്ചു.

  • വ്യാജരേഖ ചമച്ചെന്ന പരാതിയിൽ റേഷൻ കാർഡ് റദ്ദാക്കിയതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേരും നീക്കുന്നു

  • ജില്ലാ കളക്ടറോട് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പുതിയ നീക്കം

View All
advertisement