advertisement

കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ​ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

Last Updated:

തലയ്‌ക്ക് പരിക്കേറ്റ 2 പേരുടെ നില ​ഗുരുതരമായി തുടരുന്നു

News18
News18
കൊച്ചി: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിന് താൽക്കാലികമായി നിർമിച്ച ​ഗ്യാലറി തകർന്നുവീണ് നിരവധിപേർക്ക് പരിക്ക്. പല്ലാരിമംഗലത്ത് അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയായിരുന്നു അപകടം.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അമ്പതോളം പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ 2 പേരുടെ നില ​ഗുരുതരമായി തുടരുന്നു. അവധി ദിവസമായതിനാൽ മത്സരം കാണുന്നതിനായി നിരവധിപേർ എത്തിയിരുന്നു. കൂടുതൽ പേർ താല്ക്കാലികമായി നിർമിച്ച ​ഗ്യാലറിയിൽ കയറിയതാണ് തകരാൻ കാരണം.
ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിർമിച്ചാണ് ഗ്യാലറി നിർമിച്ചത്. ഇത്, ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുൻപ്‌ രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. പൊലീസും അ​ഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർ‌ത്തനങ്ങൾ നടത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ​ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement