വ്യാജ ഡിഗ്രി വിവാദത്തിൽ നിഖില്‍ തോമസിന് സസ്‌പെൻഷൻ; ആറംഗ സമിതി അന്വേഷിക്കുമെന്ന് എംഎസ്എം കോളേജ് പ്രിൻസിപ്പൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നിഖിലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ പറഞ്ഞു
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ. നിഖിലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താഹ അറിയിച്ചു.
അതേസമയം എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കലിംഗ സര്‍വകലാശാല അധികൃതർ രംഗത്തെത്തി. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.
സര്‍വകലാശാല രേഖകളില്‍ ഇങ്ങനെയൊരു പേരില്ല.വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. അതേസമയം, വ്യാജ സട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ തള്ളി കേരള സർവകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തിയിരുന്നു.
advertisement
നിഖിൽ ആറ് സെമസ്റ്ററും എംഎസ്എം കോളജിൽ പഠിച്ചു. കേരളയിൽ 75 ശതമാനം ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. വിഷയത്തില്‍ പ്രിൻസിപ്പൽ സർവകലാശാലയിലെത്തി വിശദീകരണം നൽകണമെന്നും നിഖിലിന്റെ എംകോം പ്രവേശനത്തിൽ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും വി സി മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 19, 2023 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖില്‍ തോമസിന് സസ്‌പെൻഷൻ; ആറംഗ സമിതി അന്വേഷിക്കുമെന്ന് എംഎസ്എം കോളേജ് പ്രിൻസിപ്പൽ