advertisement

സർവകലാശാലകളിലെ ഗവർണറുടെ നോമിനേഷൻ; നാളെ പഠിപ്പുമുടക്കെന്ന് എസ്എഫ്ഐ

Last Updated:

കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് പി എം ആർഷോ

SFI
SFI
തിരുവനന്തപുരം: സർവകലാശാലകളിലെ സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലികളെ ഗവർണർ നാമനിർദേശം ചെയ്യുകയാണെന്ന ആരോപണവുമായി എസ്എഫ്ഐ. ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് പി എം ആർഷോ പറഞ്ഞു.
കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് പി എം ആർഷോ പറഞ്ഞു. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
സർവകലാശാലകളിൽ ഗവർണർ നടത്തുന്ന നീക്കത്തിനെതിരെയാണ് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നതെന്നും, ഈ വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർത്തുമെന്നും ആർഷോ വ്യക്തമാക്കി. സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ എസ്എഫ്ഐയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ വളയുമെന്നും വ്യക്തമാക്കി.
advertisement
Also Read- കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം; ഗവര്‍ണര്‍ നല്‍കിയ പട്ടിക വൈസ് ചാൻസലർ അംഗീകരിച്ചു
എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പരാമർശം ആർഷോ തള്ളി. ഇക്കാര്യത്തിൽ വിരുദ്ധമായ അഭിപ്രായമാണ് എസ്എഫ്ഐക്ക് ഉള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും പി. എം ആർഷോ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർവകലാശാലകളിലെ ഗവർണറുടെ നോമിനേഷൻ; നാളെ പഠിപ്പുമുടക്കെന്ന് എസ്എഫ്ഐ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement