'കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ റഹീമിന് വീണ്ടും സജീവമാകുവാൻ കഴിയട്ടെ': ഷാഫി പറമ്പിൽ

Last Updated:

കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുവാൻ കഴിയട്ടെയെന്നും ഷാഫി പറമ്പിൽ ആശംസിച്ചു

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേർ ക്വാറന്റൈനില്‍ പോയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.
സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേർ ക്വാറന്റൈനിലായതായി അറിഞ്ഞു. അവർക്ക് രോഗം ഉണ്ടാകാതിരിക്കട്ടെയെന്നും, എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തി കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുവാൻ കഴിയട്ടെയെന്നും ഷാഫി പറമ്പിൽ ആശംസിച്ചു.
TRENDING:Covid 19 in Kerala| പ്രതിദിന രോഗബാധിതർ എണ്ണൂറു കടന്നു; 629 പേർക്കു സമ്പർക്കത്തിലൂടെ രോഗം [NEWS]Gold Smuggling Case| അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]'മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപാടുകളുടെ ഇടനിലക്കാരന്‍': രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രന്‍ [NEWS]
കോവിഡ് എന്നല്ല ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും സാധിക്കുകയില്ലെന്നും ഷാഫി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.
advertisement
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോവിഡ് എന്നല്ല ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി, തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും, പ്രസ്ഥാനത്തിനും സാധിക്കുകയില്ല. അത്തരം പ്രതിസന്ധികളുടെയൊക്കെ കാലത്ത് പൊതുസമൂഹം സഹായത്തിനായി ആദ്യം തിരയുക പൊതുപ്രവർത്തകരെ തന്നെ ആയിരിക്കാം. അപ്പോൾ സ്വന്തം കാര്യമോ കുടുംബത്തിന്റെ കാര്യമോ ചിന്തിച്ച് വ്യാകുലപ്പെടാതെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്നത് ഒരു പൊതുപ്രവർത്തകന്റെ ജീവിതത്തിന്റെ ഭാഗമാണ്.
മറ്റ് ദുരന്തങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് കാലത്ത് ജന സേവനങ്ങളിൽ വ്യാപൃതരാകുമ്പോൾ, രോഗം വരാനും ചുരുങ്ങിയത് രോഗിയുമായി ഇടപഴകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ രോഗത്തോട് അല്ലെങ്കിൽ രോഗിയോട് എക്സ്പോസ്ഡ് ആകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിൽ പോവുകയെന്നത് സാധാരണമാണ്.
advertisement
DYFI സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് അടച്ച്, സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേർ ക്വാറൻ്റൈനിലായതായി അറിഞ്ഞു. അവർക്ക് രോഗം ഉണ്ടാകാതിരിക്കട്ടെയെന്നും, എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തി, കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുവാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ റഹീമിന് വീണ്ടും സജീവമാകുവാൻ കഴിയട്ടെ': ഷാഫി പറമ്പിൽ
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement