advertisement

'കാടുമുഴുവൻ ലെെറ്റ് ആയതുകൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല'; വനത്തിൽ അകപ്പെട്ട ശരണ്യ

Last Updated:

ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്

News18
News18
കോഴിക്കോട്: വനത്തിലെ രാത്രിയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് തടിയൻഡമോൾ മലയിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശി ശരണ്യ. രാത്രി ഏഴ് മണിയാകുന്നതോടെ കാട് മുഴുവൻ മിന്നാമിന്നികളെക്കൊണ്ട് നിറയുമെന്നും അത് കാണാൻ പ്രത്യേക ഭംഗിയാണെന്നുമാണ് ശരണ്യ ന്യൂസ് 18-നോട് പറഞ്ഞത്.
കാട്ടിൽ വൈകിട്ട് ചീവീടിന്റെ ശബ്ദമാണ് ആദ്യം കേൾക്കുന്നത്. അതു കഴിഞ്ഞ് 7 മണിയൊക്കെ ആകുമ്പോൾ മിന്നാമിനുങ്ങ് നിറയെ വരും.
കാട്ടിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങളെ വ്യക്തമായി കാണാൻ സാധിച്ചിരുന്നുവെന്നും രാത്രി 11 മണിയായാലും കാട് മുഴുവൻ പകൽ പോലെ വെളിച്ചമായിരുന്നുവെന്നും, ആ വെളിച്ചം കാരണം പലപ്പോഴും ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും ശരണ്യ കൂട്ടിച്ചേർത്തു. നല്ല വെളിച്ചമുണ്ടെങ്കിലും വ്യക്തമായിട്ടൊന്നും കാണാൻ കഴിയില്ലെന്നും ശരണ്യ പറഞ്ഞു.
വീട്ടുകാരോട് പറയാതെയാണ് താൻ കൂർഗിലേക്ക് യാത്ര തിരിച്ചതെന്നും ശരണ്യ പറഞ്ഞു. തന്നെ കാണാതായ വാർത്ത പുറംലോകത്ത് ഇത്ര വലിയ ചർച്ചയാകുമെന്ന് കരുതിയിരുന്നില്ലെന്നും, വാർത്തകൾ വന്നതോടെയാണ് വീട്ടുകാർ പോലും വിവരം അറിഞ്ഞതെന്നും അവർ പറഞ്ഞു. മുൻപും ട്രെക്കിംഗിന് പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒറ്റപ്പെട്ട് പോയതെന്നും ശരണ്യ കൂട്ടിച്ചേർത്തു.
advertisement
ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്. വനംവകുപ്പിന്റെ അനുമതിയോടെ എത്തിയ സംഘത്തിലായിരുന്നു ശരണ്യ ഉണ്ടായിരുന്നത്. കാണാതായ വിവരം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള തിരച്ചിലായിരുന്നു വനംവകുപ്പും പോലീസും നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് ശരണ്യയെ കണ്ടെത്താനായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാടുമുഴുവൻ ലെെറ്റ് ആയതുകൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല'; വനത്തിൽ അകപ്പെട്ട ശരണ്യ
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
  • ഓപ്പറേഷൻ സിന്ദൂരിൽ കോൺഗ്രസ് പാകിസ്ഥാൻ തയ്യാറാക്കിയ ഗാനങ്ങൾ ആലപിച്ചതായി മോദിയുടെ ആരോപണം

  • പ്രതിപക്ഷം സായുധസേനയുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു, കോൺഗ്രസ് പാകിസ്ഥാൻ അനുകൂല നിലപാട് എടുത്തു

  • അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

View All
advertisement