ഷവർമ: മരിച്ച യുവാവിന്‍റെ രക്തത്തിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; കാക്കനാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആറുപേർ കൂടി ചികിത്സയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
രാഹുലിന്‍റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പരിശോധന നടത്തിയ അമൃത ആശുപത്രി അധികൃതർ പറഞ്ഞു
കൊച്ചി: ഷവർമ കഴിച്ചെന്ന് സംശയിക്കുന്ന യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് റിപ്പോർട്ട്. പാല ചെമ്പിലാവ് സ്വദേശിയായ രാഹുൽ ഡി നായർ(24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാഹുലിന്‍റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പരിശോധന നടത്തിയ അമൃത ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ രാഹുലിന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചതിനുശേഷം മാത്രമെ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു. രാഹുലിന്‍റെ സഹോദരൻ കാർത്തിക് നൽകിയ പരാതിയിൽ കാക്കനാട് മാവേലിപുരം ലെ ഹയാത്ത് ഹോട്ടലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read- ഷവർമ കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ; കൊച്ചിയിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
അതേസമയം ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആറു പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുമായാണ് ഇവർ ചികിത്സ തേടിയത്. കാക്കനാട് സ്വദേശികളായ ഐഷ്ന അജിത്ത്(34), അഥർവ് അജിത്(എട്ട്), ആഷ്മി അജിത്ത്(മൂന്ന്), ശ്യാംജിത്ത്(30), അഞ്ജലി(26), ശരത്ത്(26) എന്നിവരാണ് ചികിത്സ തേടിയത്. മരണപ്പെട്ട രാഹുൽ ആശുപത്രിയിൽ അഡ്മിറ്റായ ദിവസം ഇതേ ലക്ഷണങ്ങളുമായി മറ്റ് രണ്ടുപേർ കൂടി ചികിത്സ തേടിയിരുന്നതായി കാക്കനാട്ടെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.
advertisement
ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന പാല കിടങ്ങൂർ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ രാഹുൽ ഡി നായരുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 27, 2023 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷവർമ: മരിച്ച യുവാവിന്‍റെ രക്തത്തിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; കാക്കനാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആറുപേർ കൂടി ചികിത്സയിൽ