യുവജനോത്സവത്തിന് 'ഇൻതിഫാദ' പേര് വിലക്കിയ കേരള സർവകലാശാല വി സിക്ക് മുമ്പിൽ പലസ്തീൻ വിമോചന കവിത ചൊല്ലി ഷിജു ഖാൻ
- Published by:Rajesh V
- news18-malayalam
Last Updated:
മഹമൂദ് ദാർവിഷിന്റെ ഐഡന്റിന്റി കാർഡ് എന്ന കവിതയിലെ അവസാന വരികളായിരുന്നു കേരള സർവകലാശാല യുവജനോത്സവവുമായി ബന്ധപ്പെട്ട യോഗത്തിലെ പ്രസംഗം അവസാനിപ്പിക്കും മുൻപ് ഷിജുഖാൻ ചൊല്ലിയത്.
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് വിലക്കിയ വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മലിന് മുന്നിൽ പലസ്തീൻ വിമോചന കവിത ചൊല്ലി സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ഡോ. ഷിജുഖാൻ. മഹമൂദ് ദാർവിഷിന്റെ ഐഡന്റിന്റി കാർഡ് എന്ന കവിതയിലെ അവസാന വരികളായിരുന്നു കേരള സർവകലാശാല യുവജനോത്സവവുമായി ബന്ധപ്പെട്ട യോഗത്തിലെ പ്രസംഗം അവസാനിപ്പിക്കും മുൻപ് ഷിജുഖാൻ ചൊല്ലിയത്.
മുഹമ്മദ് ദാർവിഷിന്റെ കവിത സച്ചിദാന്ദൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു. ആ കവിതയിലെ അവസാന ഭാഗമാണ് ഷിജുഖാൻ ചൊല്ലിയത്.
ഷിജുഖാൻ ആലപിച്ച വരികൾ
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
advertisement
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!
ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയത്. ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ വ്യക്തമാക്കി. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന ഇറക്കിയ ഉത്തരവിൽ വെസ് ചാൻസലർ വ്യക്തമാക്കി. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.
advertisement
യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയായ എ എസ് ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാർത്ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ പേരെന്നും ഇതു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് വിസി പേര് വിലക്കിയതിന് പിന്നാലെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 09, 2024 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവജനോത്സവത്തിന് 'ഇൻതിഫാദ' പേര് വിലക്കിയ കേരള സർവകലാശാല വി സിക്ക് മുമ്പിൽ പലസ്തീൻ വിമോചന കവിത ചൊല്ലി ഷിജു ഖാൻ