ഷുക്കൂർ വധം: സഭയിൽ പ്രതിപക്ഷ ബഹളം

Last Updated:

സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത് പരിഗണിക്കാത്തതിൽ സഭയിൽ സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം. ജയരാജനെയും, രാജേഷ് എം.എൽ.എയും 32, 33 പ്രതികളായാണ് സി.ബി.ഐ. തലശ്ശേരി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
സഭയിൽ അംഗങ്ങളായവർ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും, രാഷ്ട്രീയ കൊലക്കേസുകളും അതിന്റെ മറ്റു വശങ്ങളും ചർച്ച ചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കുറ്റപത്രത്തിൽ, സർക്കാരുമായി നേരിട്ട് ബന്ധമിലല്ലാത്തതിനാൽ ചർച്ച ചെയ്യാനാവില്ലയെന്നായിരുന്നു സ്പീക്കർ എടുത്ത നിലപാട്. എന്നാൽ കോടതിയുടെ പരിഗണനിയിലായിരുന്ന വിഷയങ്ങൾ മുൻപും സഭയിൽ ചർച്ചക്ക് വന്നിട്ടുണ്ടെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. സോളാർ, കടൽക്കൊല കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നിട്ടും സ്പീക്കർ വഴങ്ങിയില്ല. തുടർന്ന്, നടുതളത്തിനടുത്തു വരെ പ്രതിപക്ഷ അംഗങ്ങൾ വന്നു. ഇതോടെ സഭയുടെ നടത്തിപ്പ് സുഗമം ആവാനുള്ള സാധ്യത മങ്ങുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷുക്കൂർ വധം: സഭയിൽ പ്രതിപക്ഷ ബഹളം
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement