കോഴിക്കോട്: കുടുംബ ബന്ധം തകർക്കുന്നുവെന്ന ഗൃഗനാഥന്റെ പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ ആർ നായർ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അച്ചടക്കലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനുമാണ് നടപടി. ഇയാൾ എടച്ചേരി എസ്ഐ ആയിരിക്കുമ്പോഴാണ് കുടുംബ കലഹം പരിഹരിക്കുന്നതിനായി യുവതി സ്റ്റേഷനിലെത്തുന്നത്. എന്നാല്‍ പിന്നീട് യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും വീട് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തതായി ഭർത്താവ് പറയുന്നു.
ഇരുവരുടെയും ബന്ധം ചോദ്യം ചെയ്താൽ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭര്‍ത്താവ് റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായി കൽപറ്റയിലേക്ക് അബ്ദുല്‍ സമദിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ വീണ്ടും ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ ഭര്‍ത്താവും കുട്ടികളും കണ്ണൂർ റേഞ്ച് ഐജിയ്ക്ക് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Suspension