സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തിയത് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടെന്ന് വികാരി

Last Updated:
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ അധ്യാപനം കുര്‍ബാന അര്‍പ്പിക്കല്‍ എന്നിവയില്‍നിന്നും മാറ്റിനിര്‍ത്തിയത് ഇടവകയിലുള്ളവരുടെ ആവശ്യപ്രകാരമെന്ന് കാരക്കാട് പളളി വികാരി ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍. മാനന്തവാടി രൂപത കന്യാസ്ത്രീക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഫാ.സ്റ്റീഫന്‍ വ്യക്തമാക്കി.
എന്നാല്‍ സന്യാസി സമൂഹത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി കന്യാസ്ത്രീ പ്രവര്‍ത്തിച്ചെന്നും ഇതിനെതിരെ ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമായിരുന്നു മാനന്തവാടി രൂപതയുടെ വിശദീകരണം.
എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുര കാരക്കാട് മഠത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടത്തിയ സമരത്തിന് സിസ്റ്റര്‍ ലൂസി പിന്തുണ പ്രഖ്യാപിക്കുകയും വിഷയത്തില്‍ സഭയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
advertisement
മത അധ്യാപനം, കുര്‍ബാന നല്‍കല്‍ എന്നിവയില്‍നിന്നും സിസ്റ്ററെ വിലക്കിയുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് ഞായറാഴ്ചയാണ് സിസ്റ്റര്‍ക്ക് നല്‍കിയത്. അതേസമയം സഭയ്ക്ക് വിരുദ്ധമായി താന്‍ എന്ത് തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു.
 സ്റ്റീഫന്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പ് ചുവടെ:
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തിയത് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടെന്ന് വികാരി
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് ഹൈക്കോടതി എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു.

  • എഫ്‌ഐആർ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.

  • അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടച്ചിട്ട കോടതി മുറിയില്‍ പരിശോധിച്ചു.

View All
advertisement