പുഴയുടെ അരികിലൂടെ നടക്കുന്നതിനിടെ സഹോദരിമാർ കാൽവഴുതി വെള്ളത്തിൽ വീണു; ഒരാൾ മുങ്ങി മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഫയർഫോഴ്സിന്‍റെ സ്കൂബ സംഘമെത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്
പുഴയുടെ അരികിലൂടെ നടക്കുന്നതിനിടെ സഹോദരിമാർ കാൽവഴുതി വെള്ളത്തിൽ വീണു. ഒരാൾ മുങ്ങി മരിച്ചു. എറണാകുളം പെരുമ്പാവൂർ മുടിക്കലിലാണ് സംഭവം നടന്നത്. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ(19) ആണ് മരിച്ചത്.
ഫാത്തിമയും സഹോദരി ഫർഹത്തും കൂടിയാണ് പുഴയുടെ അരികിലൂടെ നടക്കാനിറങ്ങിയത്. ഇതിനിടെ ഇരുവരും കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന ഒരാളാണ് ഫർഹത്തിനെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്.
അപകട സ്ഥലത്ത് നിന്നും മാറിയാണ് ഫാത്തിമയുടെ മൃതദേഹം ഫയർഫോഴ്സിന്‍റെ സ്കൂബ സംഘം മുങ്ങിയെടുത്തത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
April 26, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുഴയുടെ അരികിലൂടെ നടക്കുന്നതിനിടെ സഹോദരിമാർ കാൽവഴുതി വെള്ളത്തിൽ വീണു; ഒരാൾ മുങ്ങി മരിച്ചു


