advertisement

നിലമ്പൂർ ഭൂദാനത്ത് നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരണസംഖ്യ 46 ആയി

Last Updated:

ഹൈദരാബാദിലെ നാഷനൽ ജിയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ വിദഗ്ദ സംഘമാണ് തെരച്ചിലിനായി ഭൂദാനത്ത് എത്തിയത്.

നിലമ്പൂർ: മണ്ണിടിച്ചിലുണ്ടായ ഭൂദാനത്ത് ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം മരണസംഖ്യ 46 ആയി ഉയർന്നു. ഭൂഗർഭ റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്. അതേസമയം, ഇന്നലെ കണ്ടെടുത്ത ജവാൻ വിഷ്ണുവിന്‍റെ മൃതദേഹം ഭൂദാനത്തെ തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഹൈദരാബാദിലെ നാഷനൽ ജിയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ വിദഗ്ദ സംഘമാണ് തെരച്ചിലിനായി ഭൂദാനത്ത് എത്തിയത്. ആളുകൾ ഉണ്ടെന്ന് സംശയം തോന്നുന്ന സ്ഥലത്താണ് പ്രധാനമായും റഡാർ ഉപയോഗിച്ച് പരിശോധിക്കുന്നത്. 20 മീറ്റർ വരെ ആഴത്തിലുള്ള വസ്തുക്കൾ റഡാർ ഉപയോഗിച്ച് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ, പ്രദേശത്തെ ചെളി റഡാറിന്‍റെ പ്രവർത്തനത്തിന് ബുദ്ധിമുട്ടാണ്.
അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. സർക്കാർ നാടിനൊപ്പം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏകദേശം 1000 വീടുകളോളം മണ്ഡലത്തിൽ നിർമ്മിക്കേണ്ടത് ഉണ്ടെന്ന് എംഎൽഎ പിവി അൻവർ പറഞ്ഞു. ഇതിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂർ ഭൂദാനത്ത് നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരണസംഖ്യ 46 ആയി
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement