• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഈ വർഷം ഇന്ത്യയിൽ മോശമല്ലാത്ത മഴ ലഭിക്കും, റിപ്പോര്‍ട്ട് പുറത്തു വിട്ട് സ്‌കൈമെറ്റ്

ഈ വർഷം ഇന്ത്യയിൽ മോശമല്ലാത്ത മഴ ലഭിക്കും, റിപ്പോര്‍ട്ട് പുറത്തു വിട്ട് സ്‌കൈമെറ്റ്

സാധാരണയിലും 10% അധിക മഴ ലഭിച്ചേക്കും. സാധാരണ മഴ സാധ്യത 60 ശതമാനമാണ്. സാധാരണയിലും കുറവ് മഴ ലഭിക്കാനുള്ള 15% സാധ്യതയും തള്ളി കളയാനാകില്ല.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

 • Last Updated :
 • Share this:


  2021ല്‍ രാജ്യത്ത് പെയ്യാനിരിക്കുന്നത് മോശമല്ലാത്ത  മഴയായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥാ - കൃഷി സംബന്ധ പ്രവചന സ്ഥാപനമായ സ്‌കൈമെറ്റാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്ത് ലഭിക്കാന്‍ പോകുന്നത് ആരോഗ്യകരമായ മണ്‍സൂണായിരിക്കും. അതായത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 880.6 മില്ലി മീറ്ററിന്റെ 103 ശതമാനം മഴയായിരിക്കും ലഭിക്കാന്‍ സാധ്യത. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വളരെയധികം ആശങ്കപ്പെടേണ്ട സാഹചര്യമല്ല വരാന്‍ പോകുന്നതെന്ന ആശ്വാസം നല്‍കുന്ന വാര്‍ത്തയും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് മഹാമാരി വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ കൂടി രാജ്യത്തിനും ജനങ്ങള്‍ക്കും താങ്ങാനാകില്ല എന്നതിനാല്‍ പ്രവചനങ്ങളെ മുഖവിലക്കെടുത്ത് ആവശ്യ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

  ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് - കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി അടക്കമുള്ള സാധ്യതകളാണ് മുന്നില്‍ കാണുന്നത്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും മണ്‍സൂണ്‍ കനക്കുമെന്ന മുന്നറിയിപ്പുമുണ്ട്. മഴ ഏറ്റവും ശക്തമാകുന്ന ജൂൺ ‍- ഓഗസ്റ്റ് കാലയളവിലായിരിക്കും രാജ്യം പ്രളയ ഭീഷണി നേരിടാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷവും മഴക്കാലത്ത് കേരളമടക്കം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിന് അടിയിയാലിരുന്നു. കേരളം അതിജീവിച്ച രണ്ട് പ്രളയവും ഇതേ കാലയളവില്‍ തന്നെയായിരുന്നു എന്നതും ആശങ്കയേറ്റുന്ന വിഷയമാണ്.

  കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കുംഭമേള; മാസ്ക് ഇല്ല, ശാരീരിക അകലമില്ല; 102 പോസിറ്റീവ് കേസുകൾ

  പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട 'ലാ നിന' പ്രതിഭാസം ശക്തി കുറഞ്ഞു വരുന്നതും മണ്‍സൂണ്‍ കാലമാകുമ്പോള്‍ സാധാരണ ഗതിയിലാകുമെന്നതും മുന്‍ വര്‍ഷങ്ങളുടെയത്ര നാശനഷ്ടസാധ്യത ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സ്‌കൈമെറ്റ് സി ഇ ഓ യോഗേഷ് പാട്ടീല്‍ പറയുന്നു. പസഫിക്കിലെ ഈ മാറ്റങ്ങള്‍ 'എല്‍ നിനോ' പ്രതിഭാസത്തെ കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറയുന്നു.

  ഇന്ത്യന്‍ ഓഷ്യന്‍ ഡിപോള്‍ കാഠിന്യം കുറഞ്ഞ് വരുന്നതും ഇത്തവണത്തെ മണ്‍സൂണിനെ മുന്‍ വര്‍ഷങ്ങളുടെയത്ര അപകരകാരിയാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  മാഡ്ഡന്‍ ജൂലിയന്‍ ഓസിലേഷന്‍ പ്രതിഭാസവും ഇത്തവണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഏറെ അകലെയാണ് എന്നതും സീസണില്‍ ഇടയ്ക്കിടെ മാത്രം സന്ദര്‍ശനം നടത്തുന്നു എന്നതിനാലും അതി തീവ്രമല്ലാത്ത, ആരോഗ്യകരമായി ഒരു മണ്‍സൂണായിരിക്കും ലഭിക്കുക എന്ന ആശ്വാസത്തിന് ആക്കം കൂട്ടുന്നതാണ്.

  വിഷ്ണു വിശാലിന്റെ ജീവിത സഖിയാവാൻ ജ്വാല ഗുട്ട; വിവാഹ തീയതി പങ്കുവെച്ച് താരങ്ങൾ

  ജുണ്‍ - സെപ്റ്റംബര്‍ മഴ പ്രവചനം

  സാധാരണയിലും 10% അധിക മഴ ലഭിച്ചേക്കും. സാധാരണ മഴ സാധ്യത 60 ശതമാനമാണ്. സാധാരണയിലും കുറവ് മഴ ലഭിക്കാനുള്ള 15% സാധ്യതയും തള്ളി കളയാനാകില്ല.

  ജൂണില്‍ സാധാരണ ലഭിക്കുന്ന 166.9 മില്ലിമീറ്ററിന്റെ 106% മഴ ലഭിക്കും. ജൂലൈയിലും ഓഗസ്റ്റിലും നേരിയ കുറവുണ്ടാകുമെങ്കിലും സെപ്റ്റംബര്‍ ആകുമ്പോഴേക്കും മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിച്ചേക്കാം എന്നാണ് പ്രവചനം. അതായത് സാധാരണയിലും 60% അധിക മഴ ആ കാലയളവില്‍ ലഭിച്ചേക്കാം.

  ഇന്ത്യയിലെ ഏക സ്വകാര്യ കാലാവസ്ഥാ പ്രവചന - കൃഷി സംബന്ധ പഠന സ്ഥാപനമാണ് സ്‌കൈമെറ്റ്. കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ വകുപ്പുകള്‍ക്കൊപ്പം സ്‌കൈമെറ്റ് പ്രവചനങ്ങളും ഇത്തരം മുന്‍കരുതലുകള്‍ക്ക് രാജ്യത്ത് പലപ്പോഴും സഹായകമായിട്ടുണ്ട്.

  Published by:Joys Joy
  First published: