advertisement

എട്ട് വയസുകാരന് ഡോക്ടർ പറഞ്ഞപോലെ പകുതി നൽകാൻ ഗുളിക ഓടിച്ചപ്പോൾ അതാ ഒരു കമ്പിക്കഷണം

Last Updated:

ഗുളികയുടെ പകുതി നൽകാനാണു ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് ഗുളിക പൊട്ടിച്ചപ്പോഴാണു കമ്പിക്കഷണം കണ്ടത്. പൊട്ടിച്ചില്ലായിരുന്നെങ്കിൽ കമ്പിക്കഷണവും ഉള്ളിൽ പോകുമായിരുന്നു

Rapid Read
നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്
നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്
പാലക്കാട്: മണ്ണാർക്കാട് നഗരസഭയുടെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് എട്ടുവയസുകാരന് നൽകിയ ഗുളികയിൽ ലോഹക്കഷണം കണ്ടെത്തി. നഗരസഭയുടെ നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്. കള്ളിവളപ്പിൽ ഹസീഫിന്റെ മകൻ അഹമ്മദ് റിസ്‌വാൻ പനിയെത്തുടർന്നാണ് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.
ഇതും വായിക്കുക: വി എസ് അച്യുതാനന്ദനെ വീഴ്ത്തി കേരളത്തിൻ്റെ രാഷ്ട്രീയചിത്രം മാറ്റിയ 'ജയൻ്റ് കില്ലർ' പി ജെ ഫ്രാൻസിസ് അന്തരിച്ചു
ഗുളികയുടെ പകുതി നൽകാനാണു ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് ഗുളിക പൊട്ടിച്ചപ്പോഴാണു കമ്പിക്കഷണം കണ്ടത്. പൊട്ടിച്ചില്ലായിരുന്നെങ്കിൽ കമ്പിക്കഷണവും ഉള്ളിൽ പോകുമായിരുന്നു.
ഇതും വായിക്കുക: Nilambur By election LIVE: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; പോളിങ് വൈകിട്ട് ആറുവരെ
സർക്കാർ കമ്പനിയായ കെഎംസിഎൽ വഴിയാണു മരുന്ന് എത്തിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ സി മുഹമ്മദ് ബഷീർ പറഞ്ഞു. മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യമന്ത്രിക്കു പരാതി നൽകുമെന്നും ബഷീർ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി ഷഫീഖ് റഹ്മാൻ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എട്ട് വയസുകാരന് ഡോക്ടർ പറഞ്ഞപോലെ പകുതി നൽകാൻ ഗുളിക ഓടിച്ചപ്പോൾ അതാ ഒരു കമ്പിക്കഷണം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement