• HOME
  • »
  • NEWS
  • »
  • kerala
  • »
  • സദാചാരമൂല്യങ്ങൾ സംരക്ഷിക്കാത്ത സമൂഹത്തിനു നിലനിൽപ്പില്ലെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു: കെഎൻഎം വനിതാ വിഭാഗം

സദാചാരമൂല്യങ്ങൾ സംരക്ഷിക്കാത്ത സമൂഹത്തിനു നിലനിൽപ്പില്ലെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു: കെഎൻഎം വനിതാ വിഭാഗം

"കുത്തഴിഞ്ഞ ജീവിതത്തിന്റെ അനന്തരഫലം ലോകം അനുഭവിക്കുയാണെന്നും സമ്മേളനത്തിൽ പറഞ്ഞു"

സുഹ്റ മമ്പാട്-പ്രസിഡന്റ്, ശമീമ ഇസ്‌ലാഹിയ്യ-സെക്രട്ടറി, കെ എം റാബിയ-ട്രഷറർ

സുഹ്റ മമ്പാട്-പ്രസിഡന്റ്, ശമീമ ഇസ്‌ലാഹിയ്യ-സെക്രട്ടറി, കെ എം റാബിയ-ട്രഷറർ

  • Share this:

    കോഴിക്കോട്: ധാർമിക- സദാചാര മൂല്യങ്ങൾ കീഴ്മേൽ മറിക്കാനുള്ള നീക്കം കരുതിയിരിക്കണമെന്നു കെ എൻ എം വനിതാ വിഭാഗമായ മുസ്‌ലിം ഗേൾസ്‌ ആൻഡ് വിമൻസ് മൂവ്മെന്റ് (എം ജി എം) സംസ്ഥാന പ്രതിനിധി സമ്മേളനം. സദാചാരമൂല്യങ്ങൾ സംരക്ഷിക്കാത്ത സമൂഹത്തിനു നിലനിൽപ്പില്ലെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും കുത്തഴിഞ്ഞ
    ജീവിതത്തിന്റെ അനന്തരഫലം ലോകം അനുഭവിക്കുയാണെന്നും സമ്മേളനത്തിൽ എംജിഎം ഉയർന്നു.

    പ്രതിനിധി സമ്മേളനത്തിൽ നൂർ മുഹമ്മദ്‌ നൂർഷ, ഡോ ഹുസൈൻ മടവൂർ, അബ്ദു റഹ്മാൻ മദനി പാലത്ത്, സുഹ്‌റ മമ്പാട്, ശമീമ ഇസ്ലാഹിയ്യ എന്നിവർ പ്രസംഗിച്ചു.

    ധാർമിക – സദാചാര മൂല്യങ്ങൾ വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഭദ്രമാക്കി നിലനിർത്തുന്നതാണ്. ഈ ഭദ്രത തകർക്കാനാണ് പുരോഗമനവേഷം കെട്ടിയവർ ശ്രമിക്കുന്നത്. ഒരു ഭാഗത്ത് പുരോഹിതർ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ പോലും അറക്കുന്ന ഭാഷയിൽ ചോദ്യം ചെയ്യുമ്പോൾ മൂല്യങ്ങളുടെ കെട്ടഴിക്കാൻ ശ്രമിക്കുന്നവർ പവിത്രമായ കുടുംബസംവിധാനങ്ങളെ വെല്ലുവിളിക്കുന്നു.

    Also Read- വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    സ്ത്രീസമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും മതം ദുർവ്യഖ്യാനം ചെയ്തു തടയുന്ന പൗരോഹിത്യത്തിനെതിരെ സമൂഹം ഒറ്റകെട്ടായി രംഗത്ത് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പള്ളിയിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരസ്യമായി സംസാരിക്കുന്ന പണ്ഡിതർ ഇപ്പോഴും ഉണ്ടാകുന്നത് അപമാനമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സ്ത്രീകളെ ലക്ഷ്യംവയ്ക്കുന്ന കപട ആത്മീയ സംഘങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും എം ജി എം ആവശ്യപ്പെട്ടു.

    പുതിയ ഭാരവാഹികളേയും സമ്മേളനത്തിൽ തെര‍ഞ്ഞെടുത്തു. കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനിയാണ് 2023-2026 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്.

    Also Read- കേരളവും നമ്പര്‍ 1 ആകും.. ഇന്ധനവിലയിൽ; പെട്രോളിനും ഡീസലിനും രണ്ട് രൂപ കുടുമ്പോൾ എന്തു സംഭവിക്കും?

    സുഹറ മമ്പാട് (മലപ്പുറം വെസ്റ്റ്‌‌) ആണ് പുതിയ പ്രസിഡന്റ്. ഷമീമ ഇസ്‌ലാഹിയ്യ(കണ്ണൂർ )യെ സെക്രട്ടറിയായും റാബിയ. കെ. എം (മലപ്പുറം വെസ്റ്റ്‌) നെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ആമിന അൻവാരിയ്യ, സഫിയ പാലത്ത്, മൈമൂന എടക്കര, റസിയപുത്തൂർ, ഷാഹിനതെയ്യമ്പാട്ടിൽ, ആയിഷഅലികിനാലൂർ, ഫാത്തിമ ഇക്ബാൽ എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഫാത്തിമ. സി. ടി, നൂറുന്നിസ നജാത്തിയ്യ, ഷാഹിന. എ. പി, നബീല കുനിയിൽ, ശരീഫ സഈദ് തൃശൂർ, സുഹ്‌റ ഹബീബ്, സുരയ്യ ടീച്ചർ എന്നിവരെയും തെരെഞ്ഞെടുത്തു.

    പ്രൊഫ. ഹബീബ, പ്രൊഫ. എൻ വി സുആദ, സൽമ ടീച്ചർ മടവൂർ, ഹവ്വാഉമ്മ ടീച്ചർ, ജമീല അൻവാരിയ്യ കല്പകഞ്ചേരി, കെ. ഐഫാത്തിമാബി, സഫിയ നല്ലളം, സൈനബ ടീച്ചർ അരീക്കോട്, സക്കീന നജാത്തിയ്യ,ആയിഷ ചെറുമുക്ക്,ആയിഷാബി കോഴിക്കോട്, ആസിയ ബദറുന്നിസ, സുബൈദ നൗഷാദ്, റഹ്മത്ത് ടീച്ചർ കോഴിക്കോട്, മറിയം ടീച്ചർ, സഫിയ ടീച്ചർ തിരൂർ എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.

    Published by:Naseeba TC
    First published: