advertisement

Breaking | മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

Last Updated:

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം.

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം.
കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചെന്ന് വനിത കമ്മീഷൻ ഉൾപ്പെടെ ആക്ഷേപം ഉന്നയിച്ചിരുന്നു. You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും
[NEWS] NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയമകൻ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു. പൊലീസിന് എതിരെ സി ഡബ്ല്യു സിയും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ കടയ്ക്കാവൂരിൽ അമ്മയ്ക്ക് എതിരായ പോക്സോ കേസിൽ എഫ് ഐ ആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ശിശുക്ഷേമ സമിതി.
advertisement
സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശിശുക്ഷേമ സമിതി. ശിശുക്ഷേമ സമിതി ചെയർപേഴ്സന്റെ പേര് ചേർത്തത് സ്വാഭാവിക നടപടിയല്ലെന്നും സി ഡബ്ല്യു സി ആരോപിക്കുന്നു. ഡി ജി പിക്കും ആഭ്യന്തരമന്ത്രിക്കും ഇക്കാര്യം ഉന്നയിച്ച് പരാതി നൽകും.
കൗൺസിലിംഗ് ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്ത് പരാതിയിൽ സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എഫ് ഐ ആറിൽ തന്റെ പേര് ഉൾപ്പെടുത്തിയത് വീഴ്ചയെന്ന് വെളിപ്പെടുത്തി ശിശുക്ഷേമസമിതി ചെയർപേഴ്സൺ എൻ സുനന്ദയും രംഗത്തെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking | മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും
Next Article
advertisement
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
  • വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

  • തടയാനെത്തിയ മകളെയും പ്രതി വാക്കത്തികൊണ്ട് ക്രൂരമായി ആക്രമിച്ചതായി പോലീസ് അറിയിച്ചു

  • മൂവാറ്റുപുഴ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

View All
advertisement