കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഫൈനൽ ട്വിസ്റ്റ് ആർക്കും ഊഹിക്കാൻ പോലും കഴിയാത്തതായിപ്പോയെന്ന് മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പിണറായി സർക്കാർ നല്ലത് ചെയ്തപ്പോഴൊക്കെ കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയെന്നും മിഥുൻ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ് ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!
നേരത്തെ പിണറായി വിജയന്‍റെ ഭരണത്തെ അഭിനന്ദിച്ച് മിഥുൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മുഖ്യമന്ത്രിയുടേത് നല്ല ചെത്ത് ഭരണമാണെന്നും, ചിരിയും ചെത്തായിട്ടുണ്ടെന്നും മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു. പിണറായിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതിനിടെയാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.