പാറശാല ഷാരോൺ രാജിന്റെ മരണം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു; കഷായം വാങ്ങി നൽകിയത് ബന്ധു
- Published by:Naseeba TC
- news18-malayalam
Last Updated:
ഷാരോണിന്റെ വനിതാ സുഹൃത്തിനും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്‍റെ മരണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വനിതാ സുഹൃത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുകയാണ്. യുവതിയെ കൂടാതെ അമ്മ, അച്ഛൻ, ബന്ധു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ബന്ധുവാണ് കഷായം വാങ്ങി നൽകിയത്.
ഷാരോണിന്റെ വനിതാ സുഹൃത്തിനും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് ജ്യൂസ് ബാഗിൽ കരുതിയ പെൺകുട്ടി കൊണ്ടുനടന്നു കുടിപ്പിക്കുകയായിരുന്നു എന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് ആരോപിച്ചു. അന്വേഷണത്തിൽ പാറശാല പൊലീസിന് വീഴ്ചപറ്റിയെന്നും കുടുംബം കുറ്റപ്പെടുത്തി.
ജ്യൂസ് ചലഞ്ച് എന്ന രീതിയിൽ ഷാരോണിന് കുടിക്കാൻ നൽകിയ ജ്യൂസിന് നിറവ്യത്യാസം ഉണ്ട്. ഇത്തരത്തിൽ എപ്പോഴും ബാഗിൽ യുവതി ജ്യൂസ് കൊണ്ടുവന്ന് നൽകും. അതിൽ തന്നെ അസ്വാഭാവികത വ്യക്തമാണെന്നും ഷാരോണിന്റെ അച്ഛൻ ജയരാജ് പറയുന്നു.
advertisement
അന്വേഷണത്തിൽ പാറശാല പൊലീസിന് തുടക്കത്തിൽ വീഴ്ചപറ്റിയെന്നും കുടുംബം ആരോപിച്ചു. കഷായ കുപ്പിയോ ജ്യൂസ് കുപ്പിയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് സംഘത്തിൽ വിശ്വാസമുണ്ടെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
ഷാരോണിന്‍റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
advertisement
ഈ മാസം 14നാണ് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് 17 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഷായം കഴിച്ച വിവരം ഷാരോൺ ഡോക്ടർമാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴികളിലൊന്നും ആർക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2022 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാറശാല ഷാരോൺ രാജിന്റെ മരണം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു; കഷായം വാങ്ങി നൽകിയത് ബന്ധു