Sabarimala | മണ്ഡലകാല തീര്‍ഥാടനം; പ്രവേശനം 30,000 പേര്‍ക്ക്; സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യം ഒരുക്കി

Last Updated:

തീര്‍ഥാടകരെ പമ്പാ സ്‌നാനത്തിന് അനുവദിക്കുന്നതിന് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

ശബരിമല
ശബരിമല
ശബരിമല: ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ അവസരം കിട്ടാത്ത തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യം ഒരുക്കി. ഇതിനായി നിലയ്ക്കലില്‍ അഞ്ചു പ്രത്യേക കൗണ്ടറുകള്‍ തുറക്കും. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുമ്പോള്‍ നിലയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ലഭിക്കും. ആ സമയത്ത് എത്താത്തവരുടെ എണ്ണം നോക്കിയാണ് സ്‌പോട് ബുക്കിങ് സൗകര്യം ഒരുക്കുക.
മണ്ഡലകാല തീര്‍ഥാടന കാലത്ത് 30,000 പേര്‍ക്കാണ് ദര്‍ശനനുമതി. ആധാര്‍ കാര്‍ഡ്, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ എന്നിവ കൈയില്‍ കരുതണം. നിലയ്ക്കലില്‍ ആര്‍ടി ലാംപ്, ആന്റിജന്‍ പരിശോധന സൗകര്യമുണ്ട്. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്‌റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള കിയോസ്‌കുകള്‍ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പ്രവേശനം നിലയ്ക്കല്‍ വരെ മാത്രം.
കളകാഭിഷേകം, പുഷ്പാഭിഷേകം അര്‍ച്ചന, ഗണപതിഹോമം, ഭഗവതിസേവ, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ തുടങ്ങിയ വഴിപാടുകള്‍ നടത്താന്‍ ഭക്തര്‍ക്ക് സൗകര്യം ഉണ്ടാകും. പുലര്‍ച്ചെ 5:30 മുതല്‍ ഉച്ചയ്ക്ക് 12വരെ നെയ്യാഭിഷേകം ഉണ്ടാകും. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ സാധാരണ രീതിയില്‍ നെയ്യാഭിഷേകം പറ്റില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
advertisement
അതേസമയം തീര്‍ഥാടകരെ പമ്പാ സ്‌നാനത്തിന് അനുവദിക്കുന്നതിന് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. രാത്രി സന്നിധാനത്തില്‍ വിരിവച്ചു വിശ്രമിക്കാന്‍ അനുവദിക്കില്ല. ഡോളി സൗകര്യം ഉണ്ടായിരിക്കുന്നത്. സന്നിധാനം, പമ്പ, ചരല്‍മേട്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആശുപത്രി സൗകര്യം ഉണ്ട്.
ശബരിമല ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളും അശാന്തിയും; പ്രാര്‍ത്ഥനാനിരത വൃശ്ചിക മാസാചരണവുമായി VHP
ശബരിമല(Sabarimala) ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍  ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും അശാന്തിയ്ക്കും പരിഹാരമായി കേരളത്തില്‍ പ്രാര്‍ത്ഥനാ നിരത വൃശ്ചിക മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്(VHP) സംസ്ഥാന ഘടകം തീരുമാനിച്ചു.
advertisement
അമൃതാനന്ദമയിയുടെ നിര്‍ദ്ദേശ പ്രകാരം വൃശ്ചികം ഒന്നു മുതല്‍ ഒരു മാസക്കാലമാണ് പ്രാര്‍ത്ഥനാനിരത മാസാചാരണം നടത്തുക. ഇതിന്റെ ഭാഗമായി ഹൈന്ദവ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സന്ധ്യാ സമയത്ത് 'ഭൂതനാഥ സദാനന്ദ' എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിച്ച് അയ്യപ്പ പൂജ ചെയ്യാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം.
പ്രകൃതി ദുരന്ത നിവാരണത്തിനും മനുഷ്യര്‍ക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും ശാന്തിക്കും സമാധനത്തിനുമായി നടത്തുന്ന പ്രാര്‍ത്ഥനാ നിരത മാസാചരണത്തില്‍ എല്ലാ അയ്യപ്പ വിശ്വാസികളും ക്ഷേത്ര സമിതികളും പങ്കു ചേരണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala | മണ്ഡലകാല തീര്‍ഥാടനം; പ്രവേശനം 30,000 പേര്‍ക്ക്; സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യം ഒരുക്കി
Next Article
advertisement
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; രാജീവ് ചന്ദ്രശേഖർ
  • 2014-2024 കാലത്ത് മോദി സർക്കാർ കേരളത്തിന് 3.20 ലക്ഷം കോടി രൂപ കൈമാറിയെന്ന് രാജീവ് ചന്ദ്രശേഖർ

  • പിണറായി സർക്കാരിന്റെ പത്ത് വർഷം കേരളത്തെ നശിപ്പിച്ച കാലമായെന്നും വികസനത്തിൽ പിന്നാക്കം ആണെന്നും ആരോപണം

  • കേന്ദ്രം നൽകിയ 7 ലക്ഷം കോടി രൂപയിലും കേരളം തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടിയ സംസ്ഥാനമായെന്ന് വിമർശനം

View All
advertisement