advertisement

ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെ.എം. ബഷീർ കേസിൽ വിചാരണ മാറ്റി

Last Updated:

പ്രതിഭാഗം അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യം കോടതി അനുവദിക്കുകയായിരുന്നു

News18
News18
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവച്ചു. പ്രതിഭാഗം അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.
ഇന്നു മുതൽ 18 വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. വിചാരണ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇതിന്റെ രണ്ടാംഘട്ടം ജനുവരിയിൽ പരിഗണിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക.
രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികളാണു സംഭവം കണ്ടത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
2019 ഓഗസ്റ്റ് 3ന് പുലർച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെ.എം. ബഷീർ കേസിൽ വിചാരണ മാറ്റി
Next Article
advertisement
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി
  • കെപിസിസി ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ സണ്ണി ജോസഫ് പരാതി നല്‍കി

  • കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതാണ് വ്യാജകത്തിന്റെ ലക്ഷ്യം

  • സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത നീക്കം ചെയ്യണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

View All
advertisement