സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാലറി ചലഞ്ചിൽ കോടതിവിധിയെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ശമ്പളം വൈകുവാൻ കാരണം. ഒന്നാം തിയതി ലഭിക്കുമായിരുന്ന ശമ്പളം രണ്ട് ദിവസം കൂടി വൈകാനാണ് സാധ്യത.
എല്ലാമാസവും ഒന്നാം തിയതിയാണ് സർക്കാർ ജീവനക്കാരുടെ  അക്കൗണ്ടിൽ ശമ്പളം എത്തുക. എന്നാൽ ഇന്ന് ശമ്പളം ലഭിച്ചില്ല. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും നവകേരള നിർമിതിക്കുമായി ഒരുമാസത്തെ ശമ്പളം സർക്കാർ ജീവനക്കാർ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ശമ്പളം നൽകാൻ തയാറാകുന്നവർ സമ്മതപത്രം നൽകണമെന്ന് ആദ്യഘട്ടത്തിൽ സർക്കാർ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ, ശമ്പളം നൽകാൻ തയാറാകാത്തവര്‍ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ നിർദേശിച്ചു. ഇതിനെതിരെ ഒരുവിഭാഗം ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഇതിനെ തുടർന്ന് ധനവകുപ്പ് പുതിയ  മാർഗനിര്‍ദേശം കഴിഞ്ഞ ദിവസം  പുറത്തിറക്കി.
advertisement
എന്നാൽ, മാസാന്ത്യത്തിൽ ഉണ്ടായ വിധി വലിയ അവ്യക്തത ഉണ്ടാക്കി. ശമ്പളവുമായി ബന്ധപ്പെട്ട് നേരത്തെ ബില്ല് തയാറാക്കി അയച്ചിരുന്നു. ഇനി ശമ്പളം നൽകണമെങ്കിൽ ഈ ബില്ലുകൾ തിരുത്തി അയക്കേണ്ടതുണ്ട്. ഇതിന് രണ്ട് ദിവസം കൂടി സമയമെടുക്കുമെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement