COVID 19 | സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ; അവശ്യസേവനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി

Last Updated:

യാത്രാപാസുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ പാസ് അനുവദിച്ചവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനം പോലുള്ള ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ കർശനനിയന്ത്രണങ്ങൾ. കോവിഡ് 19 സ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കുക.
അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾ, അസംസ്കൃത വസ്തുക്കളും മറ്റും നിർമിക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതു വരെ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിന് മാത്രമാണ് പ്രവർത്തനം തുടങ്ങുക.
അതേസമയം, പുറത്തു നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കരുതണം. സംസ്ഥാനത്തിന് അകത്ത് യാത്രാനുമതിയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. നിലവിൽ പാസ് അനുവദിച്ചിട്ടുള്ളവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനങ്ങൾ പോലുള്ള ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം.
advertisement
ചിത്രം
യാത്രാപാസുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ പാസ് അനുവദിച്ചവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനം പോലുള്ള ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. സർക്കാർ അനുവദിച്ച അവശ്യസർവീസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യണം.
advertisement
അതേസമയം, കേരളത്തില്‍ കഴിഞ്ഞദിവസം 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 8, തൃശൂര്‍, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍ഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ; അവശ്യസേവനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി
Next Article
advertisement
പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
  • വിവാഹത്തിന് മുമ്പ് വരന്റെ പ്രണയവഞ്ചന അറിഞ്ഞ വധു, അതിഥികൾക്ക് മുന്നിൽ സന്ദേശങ്ങൾ വായിച്ചു.

  • വിവാഹ ദിവസം വധു, വരന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി, വഞ്ചനയെ എല്ലാവർക്കും അറിയിക്കാൻ തീരുമാനിച്ചു.

  • വധുവിന്റെ നാടകീയ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി പ്രതികരണങ്ങൾ ഉയർന്നു.

View All
advertisement