പബ്ജി കളിക്കാൻ അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത് ഒരു ലക്ഷം രൂപ

Last Updated:

ഒൻപതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓൺലൈൻ പബ്ജി ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഒൻപതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.
വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയത്. നിരോധിച്ച പബ്ജി ഗെയിമാണ് ഇവർ കളിച്ചിരുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്‍വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽനിന്നു പണം എടുക്കുകയായിരുന്നു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മ പൊലീസിൽ പരാതി നൽകിയപ്പോഴും മൂന്നു പേരും ഇക്കാര്യം തുറന്നുപറഞ്ഞില്ല. പിന്നീട് സൈബർ സെൽ ഇൻസ്പെക്ടർ പി‌ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.
കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം
കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ വഴിയാണ് ശബ്ദം പതിഞ്ഞത്. കേരള തീരത്ത് നീല തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ- നിരീക്ഷണങ്ങൾക്കും വഴി തുറന്നിരിക്കുകയാണ്.
advertisement
കൂട്ടംകൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ എന്നിയ്ക്കുൾപ്പെടെയുള്ള ആശയവിനിമയത്തിനുള്ളതാണ് ഈ ശബ്ദം ഉപയോഗിക്കുക. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻ‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയിൽ വിജയം കണ്ടത്. സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാർ സഹായരാജുവിന്റെ സാഹയവും ഇവർക്ക് ലഭിച്ചു.
advertisement
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിൽ ആണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പബ്ജി കളിക്കാൻ അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത് ഒരു ലക്ഷം രൂപ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement