• HOME
  • »
  • NEWS
  • »
  • kerala
  • »
  • Liver transplant | കരൾ മാറ്റം വിജയം; സുബിഷും പ്രവിജയും വീട്ടിലേക്ക് മടങ്ങി

Liver transplant | കരൾ മാറ്റം വിജയം; സുബിഷും പ്രവിജയും വീട്ടിലേക്ക് മടങ്ങി

ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സജ്ജമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു

Liver-Transplant_Kottayam

Liver-Transplant_Kottayam

  • Share this:
കോട്ടയം: പൊതുജന ആരോഗ്യ രംഗത്ത് പുതിയ ചരിത്രം എഴുതി കോട്ടയം മെഡിക്കൽ കോളേജ് (Medical College Kottayam) തങ്ങളുടെ അടുത്ത ദൗത്യം വിജയത്തിൽ എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന കരൾ മാറ്റ ശാസ്ത്രക്രിയ (Liver transplant) വിജയം കണ്ടു. ശാസ്ത്രക്രിയക്ക് വിധേയനായ തൃശൂർ സ്വദേശി സുബീഷും ഭാര്യ പ്രവിജയും ഇന്ന് രാവിലെ ആശുപത്രി വിട്ടു. ആരോഗ്യ മന്ത്രി വീണ ജോർജ് ഇരുവരെയും യാത്രയാക്കാൻ എത്തിയിരുന്നു.

ഏറെ  സന്തോഷവും ആശ്വാസവും തോന്നുന്നു  എന്ന് ശാസ്ത്രക്രിയക്ക് വിധേയനായ സുബീഷ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ മികച്ച പരിചരണമാണ് കിട്ടിയത്. എല്ലാവർക്കും നന്ദി പറയുന്നു എന്നും സുബീഷ് പറഞ്ഞു. സർക്കാരിന്റെ വലിയ ദൗത്യത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും സുബീഷ് പറഞ്ഞു. ഭാര്യ പ്രവിജയും ചികിത്സയിൽ സന്തോഷം പ്രകടിപ്പിച്ചു. ഡോക്ടർ എല്ലാവരും ഡോക്ടർമാർ ആയല്ല തങ്ങളോട് പെരുമാറിയത്. അത്രയും നല്ല സ്നേഹ പരിചരണം ആണ് ലഭിച്ചത് എന്നും പ്രവിജ പറഞ്ഞു.

പൊതു ആരോഗ്യരംഗത്തെ നിർണായക ചുവട്  വയ്പാണ് ഉണ്ടായിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അടുത്ത ഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കും എന്നും മന്ത്രി പറഞ്ഞു. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സജ്ജമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി മന്ത്രി പറഞ്ഞു. ഇത് കൂട്ടായ്മയുടെ വിജയമാണ്. ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദനം അറിയിച്ചു.

തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷിന് (40) പ്രണയ ദിനത്തിൽ ആണ് ഭാര്യ പ്രവിജ (34)കരൾ പകുത്ത് നൽകിയത്. രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10 മണിയോടെ ആണ് അവസാനിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ടെക് നീഷ്യന്മാർവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ നടന്നത്.

Also Read- Jayanti Janata | കാത്തിരിപ്പിനൊടുവിൽ 'ജയന്തി ജനത' വരുന്നു; മാർച്ച് 31 മുതൽ ഓടിത്തുടങ്ങും

മുൻപ് പലതവണ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട്  നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ പിന്നീടും ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ജനുവരി 14 ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്.

ഗാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്യത്തിലുള്ള സംഘത്തിൽ ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി ,ജനറൽ സർജൻ ഡോ.ജോസ് സ്റ്റാൻലി, ഡോ.മനൂപ്, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗ്ഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ ദിവ്യ, ഡോ. ടിറ്റോ,  ഹെഡ് നേഴ്സ് സുമിത, നഴ്സുമാരായ അനു,ടിൻറു, ജീമോൾ, ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി,  ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ ,മനോജ് കെ എസ് ,ഓപ്പറേഷൻ തിയേറ്റർ ഹെഡ് നേഴ്സ് ഗോകുൽ, ഐ സി യു സീനിയർ നേഴ്സ് ലിജോ ,ടെക്നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാൻ്റ് കോർഡിനേറ്റർമാരായ ജിമ്മി ജോർജ്ജ്, നീതു, സീനിയർ നേഴ്സ് മനു, ടെക്നീഷ്യന്മാരായ സാബു, ജയമോഹൻ ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ഇവർക്കൊപ്പം നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും മുഴുവൻ സമയവും ഉണ്ടായിരുന്നു.
Published by:Anuraj GR
First published: