HOME » NEWS » Kerala » K SURENDRAN CLAIMS THAT BJP CAN BE IN POWER IN KERALA WITH JUST 40 SEATS RV TV

'ബി.ജെ.പിക്ക് കേരളത്തിൽ അധികാരത്തിൽ എത്താൻ 40 സീറ്റ് മതി': കെ. സുരേന്ദ്രൻ

സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും അത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: February 25, 2021, 12:19 PM IST
'ബി.ജെ.പിക്ക് കേരളത്തിൽ  അധികാരത്തിൽ എത്താൻ   40 സീറ്റ് മതി': കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പിക്ക് അധികാരത്തിൽ എത്തുവാൻ 40 സീറ്റുകൾ മതിയെന്ന് സംസ്ഥാന അധ്യക്ഷൻ  കെ.സുരേന്ദ്രൻ. 140 സീറ്റുകൾ ഉള്ള കേരളത്തിൽ ഒരു കക്ഷിക്ക് അധികാരത്തിൽ എത്തണമെങ്കിൽ ഭൂരിപക്ഷമായ 71 സീറ്റുകളാണ് വേണ്ടത്. എന്നാൽ ബി.ജെ.പിക്ക് അധികാരത്തിൽ എത്തുവാൻ 35 മുതൽ 40 സീറ്റുകൾ വരെ മതിയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ അഭിപ്രായം. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നതെന്ന ചോദ്യത്തിന് മറുവശത്ത് സഹായിക്കാൻ കോൺഗ്രസ്സും, സി.പി.എമ്മും ഉണ്ടെന്നായിരുന്നു മറുപടി.

ഭരിക്കുവാൻ ഭൂരിപക്ഷം ഇല്ലാതെ ഇരുന്നിട്ടും കർണാടകയിലും മധ്യ പ്രദേശിലും അധികാരത്തിൽ എത്തിയ പാർട്ടിയാണ് ബി.ജെ.പി. കോൺഗ്രസിലെയും, ജനതാദളിലെയും എം.എൽ.എമാരെ ചാക്കിട്ട് പിടിച്ചാണ് ഇരു സംസ്ഥാനങ്ങളിലും ബി.ജി.പി. അധികാരത്തിൽ എത്തിയത്. ആ ഒരു സാഹചര്യം കേരളത്തിലും ഉണ്ടെന്നാണ് കെ.സുരേന്ദ്രൻ പറയുന്നത്. വിജയ യാത്രയ്ക്ക് മുന്നോടിയായി കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്രൻ ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും അത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ കാസർഗോഡ് പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാൽ ഇത് തടയുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Also Read- Bharat Bandh| വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികൾ, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍

എസ്.ഡി.പി.ഐയുമായി രാഷ്ട്രീയ ബന്ധമാണ് സി.പി.എമ്മിന് ഉള്ളത്.  ഭീകരരുമായി യോജിച്ചാണ് കേരളത്തിൽ ഇടത് വലത് മുന്നണികൾ പ്രവർത്തിക്കുന്നത്. എസ്.ഡി.പി.ഐയെ പൊലീസ് സഹായിക്കുകയാണ്. മലബാർ സംസ്ഥാനം വേണമെന്ന പോപ്പുലർ ഫ്രണ്ട് ആവശ്യത്തിന് ലീഗിൻ്റെ പിന്തുണയുണ്ട്. മലബാർ സംസ്ഥാന രൂപീകരിക്കണമെന്ന ലീഗിൻ്റെ ആവശ്യത്തോട് കോൺഗ്രസിന് എന്താണ് അഭിപ്രായം. മത തീവ്രവാദികളുടെ ആഴിഞ്ഞാട്ടത്തിന് സർക്കാർ പിന്തുണ നൽകുകയാണ്. ഒരു വശത്ത് ഇടത് മുന്നണി എസ്.ഡി.പി.ഐയുമായി സഹകരിക്കുകയാണ്. മറുവശത്ത് ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിൻ്റെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നു. മലബാർ സംസ്ഥാനം വേണമെന്ന മതതീവ്രവാദ സംഘനകളുടെ നീക്കത്തോട് കോൺഗ്രസിൻ്റയും, സി.പി.എം ൻ്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം.

സി.എ.എ വിരുദ്ധ സമരം നടത്തിയത് മത തീവ്രവാദ സംഘടനകളാണ്. അവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ശബരിമലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭക്തർക്ക് എതിരെ കേസെടുത്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ശബരിമല കേസുകളുടെ മറവിൽ സി.എ.എ കേസുകൾ എല്ലാം പിൻവലിക്കുവാനുള്ള തട്ടിപ്പാണ് സർക്കാർ നടത്തുന്നത്. എതെല്ലാം കേസുകളാണ് പിൻവലിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ശബരിമല സമരത്തിൻ്റെ പേരിൽ നടന്ന എല്ലാ കേസുകളും സർക്കാർ പിൻവലിക്കണം. അല്ലാതെ കേസ് പിൻവലിക്കുവാനുള്ള സർക്കാർ നീക്കം ഭക്തരുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. ശബരിമല കേസിൻ്റെ മറവിൽ സി.എ.എ കേസുകൾ പിൻവലിക്കുവാനുള്ള നീക്കം ജനങ്ങളുടെ മുൻപിൽ ബി.ജെ.പി തുറന്ന് കാട്ടും.

Also Read- അയൽവാസിയെ കൊന്ന് ഹൃദയം പാചകം ചെയ്ത് കഴിച്ചു; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി

മുസ്ലീം ലീഗുമായി ചർച്ച നടത്തേണ്ട കാര്യം ബിജെപിക്ക് ഇല്ല. ഇക്കാര്യത്തിൽ ശോഭ സുരേന്ദ്രൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല. അത് പരിശോധിച്ച ശേഷം മറുപടി പറയുന്നതാണ് ഉചിതം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരാണ് മറുപടി പറയേണ്ടത്. ഈ ആവശ്യം നേരത്തെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്.

ആഴക്കടൽ മത്സ്യ ബന്ധന കരാർ റദ്ദാക്കിയത് കൊണ്ട് യാതൊരു കാര്യവുമില്ല. മേഴ്സിക്കുട്ടിയമ്മ ചെറിയ മീനാണ്; വലിയ സ്രാവുകൾ പിണറായിയും, ജയരാജനുമാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.

പി.സി.ജോർജ് എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന് ചിലർ ബി.ജെ.പിയുമായി ചർച്ച നടത്തുകയാണെന്ന് പറഞ്ഞ് മറുവശത്ത് വില പേശുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
Published by: Rajesh V
First published: February 25, 2021, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories