Bharat Bandh| വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികൾ, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ 40000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്.
ന്യൂഡൽഹി: വെള്ളിയാഴ്ച വ്യാപാര സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധന, ജി എസ് ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐ ടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. റോഡ് ഉപരോധിക്കുമെന്ന് ഇവര്‍ അറിയിച്ചു.
രാജ്യത്തെ 40000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കടകളും അടഞ്ഞുകിടക്കാനാണ് സാധ്യത. ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
advertisement
Also Read- അയൽവാസിയെ കൊന്ന് ഹൃദയം പാചകം ചെയ്ത് കഴിച്ചു; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി
അതേസമയം, ചില സംഘടനകള്‍ ഭാരത ബന്ദില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ ഐ എം ടി സി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനരവലോകനം ചെയ്യണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. നികുതി സ്ലാബ് പരിഷ്‌കരണം. ഇലക്ട്രോണിക് ബില്ലിങ് രീതി ഒഴിവാക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ധനവില വര്‍ധന ഇല്ലാതാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
advertisement
English Summary- The Confederation of All India Traders (CAIT) will observe Bharat Bandh on Friday against Goods and Services Tax (GST), rising fuel prices, the E-Way Bill among others issues. Responding to CAIT’s call for the bandh, nearly 40,000 trade associations, representing eight crore traders of the country, have extended their support. Additionally, the apex body of the organised road transportation companies – the All India Transport Welfare Association (AITWA), has also extended their support to the cause and announced they will hold a road blockade) on the same day.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2021 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bharat Bandh| വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികൾ, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍