കണ്ണൂർ വിസി പുനർനിർമനത്തിലെ സുപ്രീം കോടതിവിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന് വരുത്താനാണ് ഗവർണർ ശ്രമിച്ചതെന്നും അതിലുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി
പാലക്കാട്: കണ്ണൂർ വിസി പുനർനിർമനത്തിലെ സുപ്രീം കോടതിവിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ സത്യാവസ്ഥ അറിയാൻ സുപ്രീം കോടതി വിധി വായിച്ചു നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനോട് അനുബന്ധിച്ച് പാലക്കാട്ട് നടത്തിയ പ്രഭാതയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയെ സുപ്രീംകോടതിയും ശരിവച്ചതാണ്. ഗവർണറാണ് വിസിയെ നിയമിച്ചത്. അതേ ഗവർണർ തന്നെ പറയുന്നു ചട്ടപ്രകാരമല്ല നിയമനമെന്ന്. പ്രോ- ചാൻസിലർ, ചാൻസിലർക്കയച്ച കത്താണ് ബാഹ്യസമ്മർദ്ദമായി പറയുന്നത്. ഇരുവരും ഒരേ പദവിയിലുള്ളവരാണെന്നും അതെങ്ങനെ ബാഹ്യസമ്മർദമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന് വരുത്താനാണ് ഗവർണർ ശ്രമിച്ചതെന്നും അതിലുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി
advertisement
കുട്ടികളെ ചിയർഗേൾസിനെപ്പോലെ നിർത്തിയെന്ന് ഹൈക്കോടതി പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞതെന്നറിയില്ല. വസ്തുത അന്വേഷിച്ചാണോ കോടതി ഇങ്ങനെ പറഞ്ഞത്? സ്കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തിയിട്ടില്ല. നവകേരള സദസ്സ് കാണാൻ ധാരാളം കുട്ടികൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
December 01, 2023 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ വിസി പുനർനിർമനത്തിലെ സുപ്രീം കോടതിവിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി