'ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ'; മണിമുഴക്കി പ്രാര്‍ഥിച്ച് സന്ദീപാനന്ദഗിരി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അല്‍മോറ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് മണിമുഴക്കി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ അമ്പലത്തില്‍ മണിമുഴക്കി പ്രാര്‍ഥിച്ച് സ്വാമി സന്ദീപാനന്ദഗിരി. അല്‍മോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാര്‍ഥന. പ്രാര്‍ഥിച്ച് മണിമുഴക്കുന്ന വീഡിയോ സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
'കേരളാ പൊലീസിന് അന്വേഷിച്ച് കാണ്ടെത്താന്‍ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ' എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മൂന്നു തവണ മണിമുഴുക്കിയത്.
ഇന്ത്യന്‍ നീതിന്യായ കോടതികള്‍ക്കുള്ള വെല്ലുവിളികൂടിയായാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നതെന്ന് വീഡിയോയില്‍ സന്ദീപാനന്ദഗിരി പറയുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു.
advertisement
2018 ഒക്ടോബറിലായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പോലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. അടുത്ത രണ്ടര വര്‍ഷത്തോളം ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.
ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല. ആശ്രമം തീവയ്പ് സന്ദീപാനന്ദഗിരിയും സി പി എമ്മും ചേര്‍ന്നു നടത്തിയ നാടകമെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2022 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ'; മണിമുഴക്കി പ്രാര്‍ഥിച്ച് സന്ദീപാനന്ദഗിരി