തിരുവനന്തപുരം: എം വി ഗോവിന്ദനെ വെല്ലുവിളിച്ച് വീണ്ടും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇനി കോടതിയിൽ കാണാമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്നയുടെ വെല്ലുവിളി. കേസ് കൊടുത്ത് വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ.
10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം. എം വി ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ കാത്തിരിക്കുന്നെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്വപ്ന സുരേഷിനെതിരെ എംവി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. തളിപ്പറമ്പ് കോടതിയിൽ നേരിട്ടെത്തിയാണ് ഹർജി നൽകിയത്. ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലിൽ സ്വീകരിച്ചു.
Also Read- സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ തീവെപ്പ് കേസ്; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് അഡ്വ പി സുധീർ ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്കു നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി ഹർജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും.
സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നാണ് എം.വി.ഗോവിന്ദന്റെ പരാതിയിൽ പറയുന്നത്. സ്വപ്നയുടെ പരാമര്‍ശം വസ്‌തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ല. ക്രിമിനൽ ഗൂഢാലോചനയ്ക്കും മാനഹാനിയുണ്ടാക്കിയതിനും സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണമെന്നാണു ഗോവിന്ദന്റെ പരാതിയിലെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: MV Govindan, Swapna suresh, Swapna Suresh Gold Smuggling