Swapna Suresh| സ്വപ്ന 'ഏറ്റവും മികച്ച ഉദ്യോഗസ്ഥ'; ഐടി വകുപ്പിൽ ജോലിക്കായി സമർപ്പിച്ച രേഖകളിൽ യുഎഇ കോൺസുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റും

Last Updated:

യുഎഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന അവിടുത്തെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റും. യുഎഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന അവിടുത്തെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന എംബസിയുടെ സർട്ടിഫിക്കറ്റ് പുറത്തുവന്നു.
2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 50 ജീവനക്കാരുള്ള കോൺസുലേറ്റിലെ മികച്ച ജീവനക്കാരിയായി സ്വപ്നയെ തെരഞ്ഞെടുത്തിരുന്നുവെന്നും സർട്ടിഫിക്കറ്റിൽ പറയുന്നു.
ഷാർജ ഭരണാധികാരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിജയകരമായി ഏകോപിപ്പിച്ചത് സ്വപ്നയാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയയാണ് സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്.
advertisement
പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതു സംബന്ധിച്ചും സംശയം ഉയർന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു.
advertisement
രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചനകൾ കിട്ടിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്ന 'ഏറ്റവും മികച്ച ഉദ്യോഗസ്ഥ'; ഐടി വകുപ്പിൽ ജോലിക്കായി സമർപ്പിച്ച രേഖകളിൽ യുഎഇ കോൺസുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റും
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement