'മെസി കേരളത്തിൽ വരുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന് സംശയം': ടി. പി അഷ്റഫലി

Last Updated:

മുൻപ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് സമയത്താണ് വി അബ്ദുറിമാൻ മന്ത്രി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് ടി പി അഷ്റഫലി പറഞ്ഞു

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരും എന്നുള്ള വി അബ്ദുറിമാന്റെ പ്രസ്താവന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളത് ആണോ എന്ന് സംശയമെന്ന് യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി പി അഷ്റഫലി. മുൻപ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് സമയത്താണ് മന്ത്രി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് ടി പി അഷ്റഫലി പറഞ്ഞു. ഇക്കാര്യത്തിൽ ഉള്ള അവ്യക്തതകൾ നീക്കണമെന്നും ടി പി അഷ്റഫലി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്. 'ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്' എന്ന ക്യാപ്ഷനോടയൊണ് മെസിയുടെ ചിത്രം അബ്ദുറഹിമാൻ പങ്കുവച്ചത്. എന്നാൽ, പോസ്റ്റ് വൈറലായതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞത്.
എന്നാൽ, മെസിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് ഇപ്പോഴും മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദു റഹിമാൻ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്ത് ഒരു പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ മാസം മെസി കേരളത്തിൽ എത്തില്ലെന്ന സൂചനകളും പുറത്തു വന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെസി കേരളത്തിൽ വരുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന് സംശയം': ടി. പി അഷ്റഫലി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement