താജ് മഹൽ സന്ദർശനത്തിന് അമിതമായ ചാർജ് ഈടാക്കുന്നുവെന്ന് പരാതി; വർദ്ധിപ്പിച്ച പ്രവേശന നിരക്കുകൾ അറിയാം
Last Updated:
പുതിയ ഫീ ഏപ്രിൽ 1 മുതൽ നടപ്പിലാക്കാനാണ് പദ്ധതി. ആഗ്ര ഡിവിഷനൽ കമ്മീഷണറായ അമിത് ഗുപ്തയാണ് പുതിയ പ്രവേശന നിരക്കിനെ കുറിച്ച് അറിയിച്ചത്. എ എസ് ഐയുടെ ആപ്പ് വഴിയാണ് പ്രവേശന ടിക്കറ്റ് എടുക്കേണ്ടത്.
ന്യൂഡൽഹി: താജ് മഹൽ സന്ദർശകരോട് അധികൃതർ അമിതമായ തുക ഈടാക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ സന്ദർശിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ചരിത്ര പ്രസിദ്ധമായ സ്മാരകത്തിന്റെ വരുമാനവും കുറയാ൯ കാരണമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, നിയന്ത്രണങ്ങൾ നീക്കിയത്തോടെ രാജ്യത്തെയും രാജ്യാന്തര ടൂറിസ്റ്റുകളുടെയും ഇഷ്ട കേന്ദ്രമായ താജ് സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ട് ഇപ്പോൾ. ഈ സാഹചര്യത്തിലാണ് ചരിത്ര പ്രസിദ്ധമായ ഈ സ്മാരകത്തിലേക്ക് പ്രവേശിക്കാ൯ വിദേശികൾക്കും സ്വദേശികൾക്കുമുള്ള പ്രവേശന ഫീയിൽ വർധനവുണ്ടായെന്ന പരാതി ഉയരുന്നത്.
പഴയ സന്ദർശന ഫീ
മുമ്പ്, താജ് മഹലിന് അകത്തേക്ക് പ്രവേശിക്കാ൯ ഇന്ത്യക്കാർക്ക് 50 രൂപയും വിദേശികൾക്ക് 1100 രൂപയുമായിരുന്നു സന്ദർശന തുക. സ്മാരകത്തിന് പുറത്തു നിന്ന് കാണാനുള്ള ചാർജ് ആണിത്. അകത്തെ ശവകുടീരത്തിനകത്തേക്ക് കടക്കണമെങ്കിൽ പ്രത്യേക ചാർജ് നൽകേണ്ടതുണ്ട്.
advertisement
വർദ്ധിപ്പിച്ച പ്രവേശന ഫീ
പുതിയ ചാർജ് അനുസരിച്ച് താജ് മഹൽ കാണാ൯ ഇന്ത്യക്കാർക്ക് 80 രൂപ നൽകേണ്ടി വരും. വിദേശികൾക്ക് 1200 രൂപയാണ് സന്ദർശക ഫീ.
ഇതിനു പുറമേ, താജിന്റെ താഴികക്കുടത്തിന് അടുത്തേക്ക് പ്രവേശിക്കാ൯ 200 രൂപ അധികം ഈടാക്കാനും ആഗ്ര ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആർക്കയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഈടാക്കുന്ന 200 രൂപക്ക് പുറമേ ആണിത്.
advertisement
അഥവാ ഇവിടെ പ്രവേശിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോ 480 രൂപയും വിദേശികൾക്ക് 1600 രൂപയും നൽകേണ്ടി വരും.
കുത്തനെയുള്ള വില വർധനവിൽ പ്രതിഷേധത്തിലാണ് ടൂറിസ്റ്റുകളും ഗൈഡുകളും. അമിതമായ ചാർജ് കാരണം സന്ദർശകർക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുമെന്നും അവർ ആശങ്കപ്പെടുന്നു.
കൂടാതെ, പ്രവേശന ഫീ കൂട്ടിയതിന് അനുസരിച്ചുള്ള സൗകര്യങ്ങൾ താജിൽ ഒരുക്കിയിട്ടില്ല എന്നും ആളുകൾ പരാതിപ്പെടുന്നു. വൃത്തിയുള്ള കക്കൂസുകൾ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ താജ് മഹലിൽ വേണമെന്ന് ആളുകൾ അവകാശപ്പെടുന്നു. വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെ പ്രവേശന ഫീ വർദ്ധിപ്പിക്കുന്നത് ന്യായമല്ലെന്നാണ് ആളുകളുടെ അഭിപ്രായം.
advertisement
അമിതമായ ഫീസ് പ്രാദേശിക ടൂറിസത്തെ നെഗറ്റീവ് ആയിട്ട് ബാധിക്കുമെന്ന് ആളുകൾ സംശയിക്കുന്നു. 2018 ലും പ്രവേശന ഫീ വർദ്ധിപ്പിച്ചിരുന്നു.
പുതിയ ഫീ ഏപ്രിൽ 1 മുതൽ നടപ്പിലാക്കാനാണ് പദ്ധതി. ആഗ്ര ഡിവിഷനൽ കമ്മീഷണറായ അമിത് ഗുപ്തയാണ് പുതിയ പ്രവേശന നിരക്കിനെ കുറിച്ച് അറിയിച്ചത്. എ എസ് ഐയുടെ ആപ്പ് വഴിയാണ് പ്രവേശന ടിക്കറ്റ് എടുക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2021 10:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താജ് മഹൽ സന്ദർശനത്തിന് അമിതമായ ചാർജ് ഈടാക്കുന്നുവെന്ന് പരാതി; വർദ്ധിപ്പിച്ച പ്രവേശന നിരക്കുകൾ അറിയാം