'നിങ്ങൾക്ക്' ബഹുമാനം കുറവാണോ? തലശ്ശേരിക്കാരൻ എംഎൽഎ സ്പീക്കറെ 'നിങ്ങൾ' എന്ന് വിളിക്കുമ്പോൾ

Last Updated:

വടക്കു നിന്നും തെക്കോട്ടു വരുമ്പോൾ 'നിങ്ങൾ' എന്ന അംഭിസംബോധനയുടെ സ്വഭാവം മാറും.

AN Shaseer, MB Rajesh
AN Shaseer, MB Rajesh
തിരുവനന്തപുരം: 'നിങ്ങൾ' എന്ന അഭിസംബോധനയ്ക്ക് ബഹുമാനം കുറവുണ്ടോ? കഴിഞ്ഞ ദിവസം നിയമസഭയിൽ സ്പീക്കർ എംബി രാജേഷിനെ ഭരണപക്ഷ എംഎൽഎ എഎൻ ഷംസീർ 'നിങ്ങൾ' എന്ന് അഭിസംബോധന ചെയ്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തലശ്ശേരിയുൾപ്പെടെയുള്ള കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ സാധാരണ സംസാര ശൈലിയാണ് 'നിങ്ങൾ' എന്നത്. എന്നാൽ വടക്കു നിന്നും തെക്കോട്ടു വരുമ്പോൾ നിങ്ങൾ എന്ന അംഭിസംബോധനയുടെ സ്വഭാവം മാറും. കേരളത്തിന്റെ തെക്കൻ മേഖലകളിൽ അൽപം ബഹുമാനം കുറഞ്ഞ പദപ്രയോഗമാണ് 'നിങ്ങൾ'. എന്നാണ് കരുതുന്നത്. ഭാഷാശൈലിയിലും പ്രയോഗത്തിലും കേരളത്തിലെ വ്യത്യസ്ത ജില്ലകളിലുള്ള അർത്ഥ വ്യത്യാസങ്ങളിൽ 'നിങ്ങളും' ഉൾപ്പെടുകയായിരുന്നു.
കേരള സാംക്രമിക രോഗങ്ങൾ ബില്ലിന്റെ ചർച്ചയ്ക്കിടയിലായിരുന്നു ഷംസീറിന്റെ പരാമർശം. ചർച്ചയ്ക്കിടയിൽ ഷംസീർ സംസാരിക്കവേ സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. ''നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ' എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.
തുടർന്നായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. പത്ത് വർഷം ലോക്സഭാ അംഗമായിരുന്ന വ്യക്തിയാണ് സ്പീക്കർ എന്നും അദ്ദേഹത്തെ 'നിങ്ങൾ' എന്ന് വിളിച്ചത് ചട്ടലംഘനവും സഭയോടുള്ള അവഹേളനമാണെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി. ഷംസീര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
You may also like:ലുഡോയെ ഭാഗ്യ മത്സരമായി പ്രഖ്യാപിക്കണം; ബോംബെ ഹൈക്കടതിയിൽ ഹർജിയുമായി യുവാവ്
'നിങ്ങൾ' എന്നത് തലശ്ശേരിയിലെ സാധാരണ സംസാരശൈലിയാണെന്നും തെറ്റു സംഭവിച്ചെങ്കിൽ ഖേദം പ്രകടിപ്പിച്ചു പരാമർശം പിൻവലിക്കുകയാണെന്നും ഷംസീർ പറയുകയും ചെയ്തു.
advertisement
You may also like:ക്രൈസ്തവരായി മാറിയ മലഅരയർക്ക് സംവരണം: ഹൈക്കോടതി സർക്കാരിന്റെ വി​ശദീകരണം തേടി​
ബിൽ ചർച്ച ചെയ്യുമ്പോൾ പ്രസംഗിക്കുന്നവർ സമയം ചുരുക്കി പത്ത് മിനുട്ടിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കാനായിരുന്നു സ്പീക്കർ നിർദേശിച്ചിരുന്നത്. എന്നാൽ, എൻഎ നെല്ലിക്കുന്ന്, പിസി വിഷ്ണുനാഥ് എന്നിവരെല്ലാം പത്തു മിനുട്ടിൽ കൂടുതൽ സമയമെടുത്തു. ഈ സമയത്ത് സ്പീക്കർ ചെയറിൽ ഇല്ലായിരുന്നു.
അദ്ദേഹം മടങ്ങിയെത്തിയപ്പോഴാണ് ഷംസീർ പ്രസംഗിച്ചത്. ഇതോടെ പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഷംസീറിന്റെ തലശ്ശേരി സംഭാഷണശൈലി വന്നത്. 'നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ, സ്പീക്കര്‍ പക്ഷപാതമില്ലാതെയാവണം പെരുമാറേണ്ടത്.’ ഇതായിരുന്നു ഷംസീറിന്റെ മറുപടി. ഇതോടെ പ്രതിപക്ഷം ശബ്ദം ഉയർത്തി. ഉടൻ തന്നെ താൻ സ്പീക്കറെ ചോദ്യം ചെയ്തതല്ല എന്ന മറുപടിയുമായി ഷംസീർവിഷയം അവസാനിപ്പിച്ചു. എന്നാല്‍ പ്രസംഗം അധികം നീട്ടാതെ സ്വയം നിയന്ത്രിക്കണമെന്ന് എല്ലാവരോടും താന്‍ പറഞ്ഞിരുന്നു. അതാണ് ഷംസീറിനെ ഓര്‍മ്മിപ്പിച്ചതെന്ന് രാജേഷ് മറുപടി നല്‍കി.
advertisement
പക്ഷെ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ തന്നെയായിരുന്നു സ്പീക്കര്‍. അദ്ദേഹത്തെ നിങ്ങള്‍ എന്ന് വിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്നും സണ്ണി ജോസഫും ഷംസീറിനെ താക്കീത് ചെയ്യണമെന്ന് പിടി തോമസും ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങൾക്ക്' ബഹുമാനം കുറവാണോ? തലശ്ശേരിക്കാരൻ എംഎൽഎ സ്പീക്കറെ 'നിങ്ങൾ' എന്ന് വിളിക്കുമ്പോൾ
Next Article
advertisement
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
  • തിരുവനന്തപുരം ജില്ല സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 1825 പോയിന്റോടെ സ്വർണ കപ്പ് സ്വന്തമാക്കി.

  • അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി തിരുവനന്തപുരം ചാമ്പ്യൻമാരായി.

  • തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

View All
advertisement