ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
- Published by:Ashli
- news18-malayalam
Last Updated:
രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുകയായിരുന്നു. അതിനിടെ യന്ത്രം അബദ്ധത്തിൽ ഓണായി
ഇടുക്കി: ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ്(37) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുകയായിരുന്നു. അതിനിടെ യന്ത്രം അബദ്ധത്തിൽ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. യന്ത്രം ഉടന്‍ തന്നെ ഓഫ് ചെയ്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് പീരുമേട് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
ALSO READ: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളി ലോറി ഡ്രൈവറും; ലോറി മണ്ണിനടിയിലെന്ന് സൂചന
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശൂര്‍:ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി മൂച്ചിക്കാട് വീട്ടിൽ ഷാഹുൽ ഹമീദിൻ്റെ മകൻ നൗഫൽ (25) ആണ് മരിച്ചത്. ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജങ്ഷനിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Jul 19, 2024 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം







