ടയോട്ട കാർ നിർമ്മാണം കർണാടക പ്ലാന്‍റിൽ നിർത്തിവെച്ചു; കാരണം ജീവനക്കാരുടെ സമരം
ടയോട്ട കാർ നിർമ്മാണം കർണാടക പ്ലാന്‍റിൽ നിർത്തിവെച്ചു; കാരണം ജീവനക്കാരുടെ സമരം
"പ്ലാന്റ് പ്രവർത്തനങ്ങൾ സുഗമമായും ഫലപ്രദമായും നടക്കാൻ, ഓരോ ഷിഫ്റ്റിലും കുറഞ്ഞത് 90% തൊഴിലാളികൾ ആവശ്യമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത് പ്രായോഗികമല്ല."- കമ്പനി വക്താവ് അറിയിച്ചു.
toyota-innova-crysta
Last Updated :
Share this:
ബെംഗളുരു: ടയോട്ട മോട്ടോർ കോർപ്പ് ദക്ഷിണേന്ത്യയിലെ കാർ പ്ലാന്റിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം നിർത്തിവച്ചു. തൊഴിലാളി യൂണിയനിലെ ഭൂരിപക്ഷം അംഗങ്ങളും കുത്തിയിരിപ്പ് സമരം തുടരുന്നതോടെയാണ് പ്ലാന്‍റിന്‍റെ പ്രവർത്തനം സ്തംഭിച്ചത്. വ്യാവസായിക കേന്ദ്രമായ കർണാടകയിലെ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം) ഫാക്ടറികൾ നവംബർ 10-ന് യൂണിയൻ പണിമുടക്കിന് ശേഷം "ലോക്ക് ഔട്ട്" പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാരിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തൊഴിലാളികളുടെ പണിമുടക്കും നവംബർ 19 മുതൽ മാനേജ്‌മെന്റ് പ്രഖ്യാപിച്ച "നിയമപരമായ ലോക്ക് ഔട്ടും" നിരോധിക്കുകയും പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി വാഹന നിർമാതാക്കളുടെ ഇന്ത്യ യൂണിറ്റ് വക്താവ് പറഞ്ഞു.
ടികെഎം ലോക്ക് ഔട്ട് പ്രഖ്യാപിച്ചതിനുശേഷവും കുറച്ച് ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് കമ്പനി അറിയിച്ചു. "പ്ലാന്റ് പ്രവർത്തനങ്ങൾ സുഗമമായും ഫലപ്രദമായും നടക്കാൻ, ഓരോ ഷിഫ്റ്റിലും കുറഞ്ഞത് 90% തൊഴിലാളികൾ ആവശ്യമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത് പ്രായോഗികമല്ല."- കമ്പനി വക്താവ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വിൽപ്പനയിൽ ഇടിവുണ്ടായതോടെ ഇന്ത്യയിൽ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് ടയോട്ട. രാജ്യത്ത് ലോക്ക്ഡൌൺ കാരണം വാഹന വിൽപന ഗണ്യമായി കുറഞ്ഞിരുന്നു. അൺലോക്ക് പ്രഖ്യാപിച്ചതോടെ മാരുതി, ഹ്യൂണ്ടായ്, ടാറ്റ തുടങ്ങിയ കമ്പനികൾ വിൽപനയിൽ വലിയ മുന്നേറ്റം കൈവരിച്ചിരുന്നു. എന്നാൽ ടയോട്ടയുടെ വിൽപന വലിയ തോതിൽ ഇടിഞ്ഞു. ദീപാവലി സീസണായ നവംബറിൽ വലിയ വിൽപന രാജ്യത്താകെ നടക്കേണ്ടതായിരുന്നു. എന്നാൽ ജീവനക്കാരുടെ സമരവും കമ്പനിയുടെ ലോക്ക്ഔട്ടും കാരണം പ്രതീക്ഷിച്ചത്ര വാഹനങ്ങൾ വിതരണക്കാർക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.