advertisement

ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ‌

Last Updated:

സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 30 ദിവസത്തേക്ക് അനസ്തേഷ്യ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്

News18
News18
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ നടന്ന ശസ്ത്രക്രിയ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെൻഡ് ചെയ്തത്. ഓപ്പറേഷൻ തിയേറ്ററിൽ നടന്ന സർജറി താൽക്കാലിക ജീവനക്കാരനായ അരുൺ മൊബൈലിൽ പകർത്തുന്നത് ഡ്യൂട്ടി ഡോക്ടറുടെയും മറ്റു ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിവരം സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 30 ദിവസത്തേക്ക് അനസ്തേഷ്യ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. ഇതിനുമുമ്പും ഇയാളെ സമാന കുറ്റത്തിന് ശിക്ഷിച്ചിരുന്നു. ആശുപത്രി വികസന സമിതി മുഖേനയാണ് അരുണിന് നിയമനം ലഭിച്ചത്. താൻ ആശുപത്രിയിൽ ഉണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോൾ ചെയ്തത് എന്നാണ് അരുൺ അധികൃതർക്ക് നൽകിയ വിശദീകരണം.
advertisement
അതേസമയം ഗുരുതരമായ കുറ്റകൃത്യം കയ്യോടെ പിടികൂടിയിട്ടും താൽക്കാലിക ജീവനക്കാരൻ മാത്രമായ ഇയാളെ വീണ്ടും ഇത്തരത്തിൽ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ സ്വാധീനത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ‌
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement