താമരശ്ശേരി രൂപത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു; മുസ്ലിം നേതാക്കളുമായി ബിഷപ്പ് ചർച്ച നടത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു.
കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴില്‍ പുറത്തിറക്കിയ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം. വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍ ഇക്കാര്യം അറിയിച്ചത്.
പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു. സാമുദായിക സൗഹാര്‍ദം തുടരാന്‍ യോജിച്ച് മുന്നോട്ടുപോകുമെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു. കൊടുവള്ളി എം എല്‍ എ എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം സംഘടനാ നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരും പങ്കെടുത്തു.
advertisement
യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കി താമരശ്ശേരി രൂപത വാര്‍ത്താ കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം-
താമരശ്ശേരി രൂപത വിശ്വാസപരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച''സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ'' എന്ന പുസ്തകത്തില്‍ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍, പ്രസ്തുത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു.
advertisement
പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമൂഹ്യതിന്മകള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും കൊടുവള്ളി എം എല്‍ എ ഡോ. എം.കെ. മുനീറിന്റെ അദ്ധ്യക്ഷതയില്‍ താമരശ്ശേരിയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ താമരശ്ശേരിരൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസികൂടത്തായി, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ വി എം, സി ടി ടോം, മാര്‍ട്ടിന്‍ തോമസ്, അബ്ദുള്‍ കരീം ഫൈസി, എം എ യൂസഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2021 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താമരശ്ശേരി രൂപത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു; മുസ്ലിം നേതാക്കളുമായി ബിഷപ്പ് ചർച്ച നടത്തി