നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോൺ വാങ്ങിവെച്ചതിന് 11കാരി വീടുവിട്ടിറങ്ങി; എത്തിയത് നെടുമ്പാശേരി വിമാനത്താവളത്തിൽ

  ഫോൺ വാങ്ങിവെച്ചതിന് 11കാരി വീടുവിട്ടിറങ്ങി; എത്തിയത് നെടുമ്പാശേരി വിമാനത്താവളത്തിൽ

  വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്കു പോകണമെന്നാണ് സുരക്ഷാ വിമാനത്താവളത്തിലെ ജീവനക്കാരോട് പെൺകുട്ടി ആവശ്യപ്പെട്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് വീട്ടിൽനിന്ന് വഴക്കിട്ട് ഇറങ്ങിയ 11കാരി വിദേശത്തു പോകാനായി നെടുമ്പാശേരിയിൽ എത്തി. ഒടുവിൽ നെടുമ്പാശേരി പൊലീസ് അനുനയിപ്പിച്ച് തിരികെ വീട്ടിൽ എത്തിച്ചു. പഠിക്കാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നതോടെയാണ് മാള സ്വദേശിനിയായ കുട്ടിയുടെ കൈയിൽനിന്ന് വീട്ടുകാർ ഫോൺ വാങ്ങിവെച്ചത്. കുട്ടിയുടെ കൈയിൽനിന്ന് വാങ്ങിയ ഫോൺ അലമാരയിൽവെച്ച് പൂട്ടുകയും ചെയ്തു.

   ഇതേത്തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട പെൺകുട്ടി, ഭക്ഷണം പോലും കഴിക്കാൻ തയ്യാറാകാതെ മുറിയിൽ കഴിഞ്ഞുവരികയായിരുന്നു. അതിനിടെയാണ് വീട്ടുകാർ കാണാതെ പുറത്തിറങ്ങിയത്. മാളയിൽ നിന്ന് സ്വകാര്യ ബസിൽ കയറി അത്താണിയിൽ ഇറങ്ങിയ പെൺകുട്ടി ഓട്ടോ റിക്ഷ വിളിച്ചാണ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. യാത്രക്കാരുടെ ലോഞ്ചിലേക്ക് എത്തിയ പെൺകുട്ടിയെ സുരക്ഷാ ജീവനക്കാർ കൂട്ടിക്കൊണ്ടു പോയി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

   You May Also Like- നാലു വയസുകാരൻ സ്റ്റേജിൽ കയറി പാടി; ബാലവേല ചെയ്യിപ്പിച്ചതിന് പിതാവിന് രണ്ടരലക്ഷത്തിലധികം രൂപ പിഴ

   വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്കു പോകണമെന്നാണ് സുരക്ഷാ ജീവനക്കാരോട് പെൺകുട്ടി ആവശ്യപ്പെട്ടത്. വിദേശത്തേക്കു പോകാൻ പാസ്പോർട്ടും വിസയും വിമാന ടിക്കറ്റും വേണമെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞപ്പോൾ അതൊന്നും കൈവശമില്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പോ​​​ലീ​​സ് എ​​​യ്ഡ് പോ​​​സ്റ്റി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു.

   ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. അതിനിടെ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി വരികയായിരുന്നു. ബന്ധു വീടുകളിലും, കൂട്ടുകാരികളുടെ വീടുകളിലും വീട്ടുകാർ അന്വേഷിച്ചെത്തി. അതിനിടെയാണ് നെടുമ്പാശേരിയിൽനിന്ന് മാള പൊലീസ് സ്റ്റേഷനിലേക്ക് പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ച് വിളി എത്തുന്നത്.

   You may also like:20 രൂപയുടെ പേരിൽ തർക്കം; താനെയിൽ ഇഡ്ഡലി വിൽപ്പനക്കാരനെ കൊലപ്പെടുത്തി

   പൊലീസ് സ്റ്റേഷനിൽ വെച്ച് പെൺകുട്ടി വീട്ടിലേക്കു പോകുന്നില്ലെന്ന് പറഞ്ഞു കരഞ്ഞു. തനിക്ക് കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്കു പോയാൽ മതിയെന്നും പെൺകുട്ടി ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ കൌൺസിലിങ്ങിലാണ് മാളയിൽനിന്നാണ് പെൺകുട്ടി നെടുമ്പാശേരിയിൽ എത്തിയതെന്ന് വ്യക്തമായത്. അതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ, നെടുമ്പാശേരിയിൽ എത്തിയിരുന്നു. പിന്നീട് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചു.

   You may also like:മുൻ കാമുകനോടുള്ള പക വീട്ടാൻ വ്യത്യസ്ത 'സമ്മാനം'നൽകി യുവതി; വൈറൽ വീഡിയോ

   പെൺകുട്ടി വീടു വിട്ടിറങ്ങി നെടുമ്പാശേരി വരെ എത്തിയതിന്‍റെ ഞെട്ടലിലായിരുന്നു വീട്ടുകാരും പൊലീസുകാരും. ഇതുവരെയും ഇത്രയും ദൂരം പെൺകുട്ടി ഒറ്റയ്ക്കു യാത്ര ചെയ്തിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. ഉറ്റ കൂട്ടുകാരിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. കൂട്ടുകാരിക്കൊപ്പം അവളുടെ അമ്മയുടെ അടുത്തേക്കു പോകുന്ന കാര്യം പെൺകുട്ടി ഇടയ്ക്കിടെ പറയാറുണ്ട്. എന്നാൽ മൊബൈൽ ഫോൺ വാങ്ങിവെച്ചതോടെ വീടു വിട്ടിറങ്ങി നെടുമ്പാശേരിയിൽ എത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്.
   Published by:Anuraj GR
   First published:
   )}