ഇടുക്കി: പന്ത്രണ്ടു വയസുകാരനെ സർക്കാർ ജീവനക്കാരുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ ജോഷിയുടെ മകൻ അനന്തു (12) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. താലൂക്ക് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇരുവരും ഊമയും, ബധിരരുമാണ്. പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മരണ കാരണം അറിയാൻ കഴിയൂയെന്ന് നെടുംകണ്ടം പോലീസ് അറിയിച്ചു.
Child Death | കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യംകളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല കുറങ്ങണംകോട് സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ മാവിന്റെ കൊമ്പില്‍ കയര്‍ കെട്ടി കളിക്കുകയായിരുന്നു സൂരജ്. അപകടമുണ്ടായ ഉടനെ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൂരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശി പുഷ്പയ്ക്കും ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള പുഷ്പ മാവിന് തൊട്ടടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Suicide | ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് അധ്യാപകൻ മാപ്പെഴുതാൻ ആവശ്യപ്പെട്ടു; വിദ്യാർഥിനി ജീവനൊടുക്കികോളേജിൽ മൊബൈൽഫോൺ കൊണ്ടുവന്നതിന് അധ്യാപകൻ മാപ്പെഴുതി നൽകാൻ ആവശ്യപ്പെട്ട വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് 18കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോളേജ് പ്രൊഫസർ നിർബന്ധിച്ച് മാപ്പെഴുതി വാങ്ങിയതിന് പിന്നാലെയാണ് ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച കോളജില്‍ പോകാനായി അമ്മ വിളിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുറിക്കകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുവച്ച് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ രണ്ട് അധ്യാപകര്‍ ശകാരിച്ചതായും നിര്‍ബന്ധിച്ച് മാപ്പ് എഴുതിവാങ്ങിയതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
Also Read-
Sexual Abuse | ഗൾഫിൽനിന്ന് തിരുവനന്തപുരത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽമറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ച് തന്നെ അധ്യാപകർ അവഹേളിച്ചതായും പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ എഴുതിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രൊഫസര്‍മാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.