advertisement

Unified mass | ഏകീകൃത കുർബാന: അതിരൂപതയ്ക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിക്കും സർക്കുലർ വായിച്ചില്ല

Last Updated:

ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബിഷപ്പ് വ്യക്തമാക്കിയിരുന്നു

അങ്കമാലി അതിരൂപത
അങ്കമാലി അതിരൂപത
കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം അങ്കമാലി അതിരൂപത (Angamaly archdiocese, Ernakulam). വൈദികർക്കും വിശ്വാസികൾക്കുമായി പുറപ്പെടുവിച്ച സർക്കുലർ ഇന്ന് പള്ളികളിൽ വായിച്ചില്ല. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ (Pontifical delegate Archbishop Cyril Vasil) വാസിൽ പുറപ്പെടുവിച്ച സർക്കുലർ വായിക്കണം എന്ന് നിർദേശം നൽകിയിരുന്നു. ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണം എന്നും കത്തിൽ വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. നിലവിൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.
advertisement
കുർബാന ഏകീകരണം സംബന്ധിച്ച സിനഡൽ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂപതയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തേടി പ്രതിനിധികൾ നിലവിലെ സാഹചര്യം പഠിക്കുകയും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും.
Summary: The archdiocese of Angamaly in Ernakulam refutes to read out the circular issued by the pontifical delegate archbishop Cyril Vasil S J regarding implementation of Uniform Holy Mass
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Unified mass | ഏകീകൃത കുർബാന: അതിരൂപതയ്ക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിക്കും സർക്കുലർ വായിച്ചില്ല
Next Article
advertisement
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
  • കേരളത്തിൽ ലൗ ജിഹാദ് പോലുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു എന്ന് ശ്രീലേഖ പറഞ്ഞു

  • പോലീസുകാരനായിരിക്കെ ദുരനുഭവം നേരിട്ടെന്നും, ഡിജിപിക്ക് രാഷ്ട്രീയ അനുമതിയില്ലാതെ സഹായമില്ലെന്നും ആരോപണം

  • എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീസുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ മാറ്റാനുമാകൂ എന്ന് അവകാശപ്പെട്ടു

View All
advertisement