advertisement

ഓണസമ്മാനമായി സാമൂഹ്യ-ക്ഷേമ പെന്‍ഷന്‍ വിതരണം; 1,762 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി

Last Updated:

3200 രൂപ വീതം 60 ലക്ഷം ഉപഭോക്താക്കളിലേക്കാണ് പെന്‍ഷന്‍ തുകയെത്തുക

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ- ക്ഷേമപെന്‍ഷന്‍ വിതരണം ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യുന്നതിനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്.
ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് വിതരണം. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
കേന്ദ്രത്തിൽ നിന്ന് ന്യായമായും ലഭിക്കേണ്ട പല പദ്ധതി, നികുതി വിഹിതങ്ങളും പിടിച്ചുവെക്കപ്പെട്ടതുകൊണ്ട് കേരളം വലിയ സാമ്പത്തിക ഞെരുക്കം നേരിടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ ജനവിഭാഗത്തിന്റെ ക്ഷേമമുറപ്പാക്കാനുള്ള നിരവധി നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്.
മുടക്കമില്ലാതെ തുടർന്നുവരുന്ന ക്ഷേമപെൻഷൻ വിതരണം ഈ ജനകീയ വികസന കാഴ്ചപ്പാടിന്റെ തുടർച്ചയാണ്. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന കൂടുതൽ സുന്ദരമായ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പുകളാണ് ഈ വികസന നടപടികളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണസമ്മാനമായി സാമൂഹ്യ-ക്ഷേമ പെന്‍ഷന്‍ വിതരണം; 1,762 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി
Next Article
advertisement
കാറില്‍ മാത്രമല്ല; കറികളിലും കേമൻ! സുസുക്കി മോട്ടോഴ്‌സിന്റെ ഇന്ത്യൻ കറി ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വൻ ഡിമാൻഡ്
കാറില്‍ മാത്രമല്ല; കറികളിലും കേമൻ! സുസുക്കി മോട്ടോഴ്‌സിന്റെ ഇന്ത്യൻ കറി ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വൻ ഡിമാൻഡ്
  • സുസുക്കി മോട്ടോഴ്‌സ് ജപ്പാനിൽ ഇന്ത്യൻ വെജിറ്റേറിയൻ കറികൾ ഓൺലൈനായി വിൽക്കാൻ തുടങ്ങി

  • ജിംനി, സ്വിഫ്റ്റ് കാറുകളുടെ ചിത്രങ്ങളോടൊപ്പം പാക്കറ്റുകൾ 1.24 ലക്ഷം വിറ്റുപോയി, വൻ ഡിമാൻഡ്

  • ടോറിസനുമായി ചേർന്ന് കൃത്യമായ റെസിപ്പികൾ വികസിപ്പിച്ച് ജാപ്പനീസ് ഉപഭോക്താക്കൾക്ക് നാടൻ രുചി നൽകി

View All
advertisement