ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെ നദിയിൽ വീണ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
ആറ്റിങ്ങൽ എസിഎസി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ, വട്ടവിള വീട്ടിൽ സതീഷ് എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം: വാമനപുരം നദിയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ആറ്റിങ്ങൽ എ സി എ സി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ, വട്ടവിള വീട്ടിൽ സതീഷ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ആറ്റിങ്ങൽ കൊല്ലമ്പുഴ ആറാട്ട്കടവിൽ പോയത്. കടവിന് സമീപത്തുനിന്ന് ചൂണ്ടയിടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയിൽ നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസിൽ
വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന്
മൃതദേഹം കരയ്ക്ക് എത്തിച്ചു. ഷമീറിന്‍റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുടർന്ന് മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
advertisement
ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്നുതന്നെ ഇരുവരുടെയും ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 12, 2024 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെ നദിയിൽ വീണ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി