പി.എസ് സി പരീക്ഷ തട്ടിപ്പ് കേസ് കുറ്റപത്രത്തിൽ ഗുരുതര ക്രമക്കേട്; കോടതി മടക്കി

Last Updated:

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ

തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്ന് കണ്ടെത്തിയതോടെയാണ് കുറ്റപത്രം മടക്കിയത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ അഞ്ചുപേർ പ്രതികളായ കേസാണ് ഇത്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥികളായ ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. ഇവർ മൂന്നുപേരും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്നു. ഇവരെ കൂടാതെ രണ്ട് വിദ്യാർത്ഥികളും ഒരു പോലീസുകാരനും കേസിലെ പ്രതികളാണ്.
നാല് വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുറ്റപത്രം തിരുവനന്തപുരം സിജെഎം കോടതി പരിശോധിച്ചത്. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളിൽ അവ്യക്തതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതോടെ കുറ്റപത്രം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപതം കോടതി അന്വേഷണസംഘത്തിന് മടക്കി അയയ്ക്കുകയായിരുന്നു.
advertisement
രേഖകളിൽ വ്യക്തത വരുത്തിയശേഷം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ നിർണായക തെളിവുകളായ മൊബൈൽഫോൺ ഉൾപ്പടെയുള്ള തൊണ്ടിമുതലുകളുടെ കാര്യത്തിലാണ് കുറ്റപത്രത്തിൽ അവ്യക്തതയുള്ളത്. ഇത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.എസ് സി പരീക്ഷ തട്ടിപ്പ് കേസ് കുറ്റപത്രത്തിൽ ഗുരുതര ക്രമക്കേട്; കോടതി മടക്കി
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement