ശബരിമലയിൽ 5000 പേർക്ക് പ്രവേശനം; ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് സംസ്ഥാനം ഹര്‍ജിയില്‍ ആരോപിക്കുന്നു
ശബരിമലയിൽ 5000 തീർത്ഥാടകരെ പ്രവേശിപ്പിക്കുവാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി വിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് സംസ്ഥാനം ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി, ഡി.ജി.പി, ആരോഗ്യം, റവന്യൂ, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സന്നിധാനത്ത് ഇതുവരെ 250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസ്, ദേവസ്വം ജീവനക്കാരാണ് രോഗം ബാധിച്ചവരില്‍ എറെയും. അതിനാല്‍ തീരുമാനം പുനഃപരിശോധിക്കമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
advertisement
നിലവില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 5000 പേര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുണ്ട്. മണ്ഡലകാലത്തേക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. മണ്ഡല പൂജകള്‍ക്ക് ശേഷം 26ന് അടയ്ക്കുന്ന ക്ഷേത്രം മകരവിളക്ക് ഉത്സവത്തിനായി 30ന് വീണ്ടും തുറക്കും. ഈ കാലയളവില്‍ 5000 പേരെ പ്രവേശിപ്പിക്കുന്നത് സുപ്രീ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.
Also Read- 'ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കും; ഭക്ഷ്യക്കിറ്റ് വിതരണം തുടരും'; നൂറുദിന കർമ പരിപാടി
ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. തുടർന്ന് അയ്യായിരം പേർക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള രജിസ്ട്രേഷൻ കേരള പൊലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ 5000 പേർക്ക് പ്രവേശനം; ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ