'ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല; ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല; അറിയാമല്ലോ'; യു പ്രതിഭ എംഎല്‍എയുടെ പേജ് പ്രത്യക്ഷപ്പെട്ടു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന കായംകുളം എം എൽ എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ആലപ്പുഴ: വിവാദ പോസ്റ്റുകൾക്കു പിന്നാലെ അപ്രത്യക്ഷമായ കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും, അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും യു പ്രതിഭ പുതുതായി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല അറിയാമല്ലോയെന്നും പ്രതിഭ ചോദിക്കുന്നു.
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന കായംകുളം എം എൽ എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ആദ്യ പോസ്റ്റ് ജി സുധാകരന് നേരെയുള്ള ഒളിയമ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചെങ്കിലും ആ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.

പ്രതിഭയുടെ അക്കൗണ്ടിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റ്
advertisement

advertisement
സംഭവം മിനിറ്റുകൾക്കുള്ളിൽ വിവിദമായതോടെ എം എൽ എ യുടെ തായി മറ്റൊരു പോസ്റ്റും വന്നു. തൻ്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്ത താണെന്നും ദുർ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യർത്ഥന. ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പ്രതിഭയുടെ കുറിപ്പ് ഇങ്ങനെ;
അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്....
advertisement
ഇനി കാര്യത്തിലേക്ക് കടക്കാം...
ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി... നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്
എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട് ..ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ... അപ്പോ ഒരു സത്യം പറയാം .പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസ് കാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും

advertisement
ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..
എന്നാൽ കേട്ടോളൂ ഞാൻ Post ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..
സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടി..
അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2021 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല; ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല; അറിയാമല്ലോ'; യു പ്രതിഭ എംഎല്‍എയുടെ പേജ് പ്രത്യക്ഷപ്പെട്ടു