News18 MalayalamNews18 Malayalam
|
news18
Updated: January 7, 2021, 1:07 PM IST
News18 Malayalam
- News18
- Last Updated:
January 7, 2021, 1:07 PM IST
കോഴിക്കോട്: ജനിതകമാറ്റം വന്ന
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കോഴിക്കോട്ടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. രണ്ടാഴ്ച മുമ്പ്
ലണ്ടനിൽ നിന്ന് കോഴിക്കോട് എത്തിയ അച്ഛനും രണ്ടര വയസുകാരിക്കും ജനിതകമാറ്റം വന്ന കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇവരുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ, വീട്ടിലുള്ള അഞ്ചുപേരും നിരീക്ഷണത്തിൽ തുടരുമെന്ന് ഡി എം ഒ ഡോ. വി. ജയശ്രീ അറിയിച്ചു.
You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] 'വിദ്യാർത്ഥികളെ പശുക്കളെക്കുറിച്ച് ബോധവാൻമാരാക്കാൻ'; ദേശീയ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന് [NEWS]രോഗം ബാധിച്ച് ചികിത്സയിലുള്ള രണ്ടു പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി എം ഒ പറഞ്ഞു. ജനിതകമാറ്റം വന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം 92 പേരാണ് ബ്രിട്ടനിൽ നിന്ന് കോഴിക്കോട് എത്തിയത്.
ജില്ലയിൽ കോവിഡ് വാക്സിനായി സർക്കാർ - സ്വകാര്യ മേഖലയിലെ 33163 പേരാണ് രജിസ്റ്റർ ചെയത്.
പി എച്ച് സി, സി എച്ച് സി, സർക്കാർ ആശുപത്രികൾ ഉൾപ്പെടെ 97 വാക്സിൻ സൈറ്റുകൾ തയ്യാറാക്കി. ട്രയൽ റൺ ജനുവരി ഒമ്പതിന് നടക്കുമെന്ന് ഡി എം ഒ പറഞ്ഞു.
ജില്ലയിൽ വാക്സിൻ സൂക്ഷിക്കാനായി മലാപ്പറമ്പ് റീജിയണൽ ലബോറട്ടറിയിലാണ് വാക്സിൻ സ്റ്റോർ സജ്ജമാക്കിയത്.
Published by:
Joys Joy
First published:
January 7, 2021, 1:07 PM IST