ഫലപ്രദമാകുന്നില്ല; സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും

Last Updated:

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ അശാസ്ത്രീയത ഉണ്ടെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും. വാരാന്ത്യ ലോക്ക്ഡൗൺ ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകുന്നേരം ചേരുന്ന കോവിഡ് അവലോനയോഗത്തിൽ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ അശാസ്ത്രീയത ഉണ്ടെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ കടകൾ തുറക്കുന്നതിനാൽ ആ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ അധികമായി എത്തുന്നതിന് സാധ്യത കൂടുതലാണ്. മിക്കയിടങ്ങളിലും വാരാന്ത്യ ലോക്ക് ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
advertisement
സംസ്ഥാനത്ത് നിലവിൽ വാരാന്ത്യ ലോക്ക്ഡൗൺ നടപ്പാക്കി വരികയാണ്. പക്ഷേ, ഇപ്പോഴും ടി പി ആർ പത്തിന് മുകളിൽ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ.
മണിപ്പൂർ കോൺഗ്രസിൽ പിളർപ്പ്; PCC അധ്യക്ഷനും എട്ട് എം എൽ എമാരും BJPയിലേക്ക്
മണിപ്പൂർ: മണിപ്പൂരിൽ പി സി സി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം എട്ട് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജി വെച്ചു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച എം എൽ എമാരും പി സി സി അധ്യക്ഷനും ഇന്ന് BJPയിൽ ചേരുമെന്നാണ് വിവരം.
advertisement
കഴിഞ്ഞ ഡിസംബറിലാണ് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ഗോവിന്ദാസ് കൊന്ദോജം പി സി സി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. അറുപതംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടെ 36 അംഗങ്ങളുടെ പിൻബലത്തോടെ എൻ ഡി എയാണ് ഭരണത്തിൽ.
21 എം എൽ എമാർ ഉണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയാണ് ഭരണത്തിൽ എത്തിയത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അന്ന് കോൺഗ്രസിന് 28 എം എൽ എമാർ ആയിരുന്നു ഉണ്ടായിരുന്നത്.
advertisement
എന്നാൽ, പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി ജെ പി അന്ന് അധികാരത്തിൽ എത്തുകയായിരുന്നു. ഇതിനെ തുടർന്ന് മണിപ്പൂർ പി സി സിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫലപ്രദമാകുന്നില്ല; സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement